May 4, 2024

കര്‍ഷകക്ഷേമ നിധി ബില്ല് സെലക്ട് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് 8-ന് കൽപ്പറ്റയിൽ

0

കര്‍ഷകക്ഷേമ നിധി ബില്ല് സെലക്ട് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ്  8-ന് കൽപ്പറ്റയിൽ 

കൽപ്പറ്റ:കര്‍ഷകക്ഷേമ നിധി ബില്ല് സെലക്ട് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ജൂലൈ 8-ന് കൽപ്പറ്റയിൽ നടക്കും. 

സംസ്ഥാനത്ത് കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ
ക്ഷേമത്തിനും  അവര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനും 
അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും വേണ്ടി ഒരു ക്ഷേമനിധി രൂപീകരിക്കുന്നതിന്
വ്യവസ്ഥ ചെയ്യുന്നതിനുളള ഒരു ബില്‍ നിയമസഭ സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക്
അയച്ചിട്ടുണ്ട്. കര്‍ഷക സംഘടനകളില്‍ നിന്നും വിവരശേഖരണത്തിനായി
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിറ്റിംഗ് നടത്തുന്നതിന് കൃഷിവകുപ്പ് മന്ത്രി
അദ്ധ്യക്ഷനായ സമിതി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജനുവരി 10-ന് നിയമസഭാ
കോംപ്ലക്‌സില്‍ വച്ച് കൂടിയ യോഗതീരുമാനത്തില്‍ വയനാട് ജില്ലയില്‍ കേരള
കര്‍ഷകക്ഷേമ നിധി ബില്ല് സെലക്ട് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ജൂലൈ 8-ന് രാവിലെ
11.00 മണിയ്ക്ക് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ എ. പി. ജെ അബ്ദുള്‍കലാം മെമ്മോറിയല്‍
ഹാളിൽ നടക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *