അയൽവാസി ഉപദ്രവിക്കുകയും സ്വർണ്ണം കവരുകയും ചെയ്ത കേസിൽ നീതി ലഭിച്ചില്ലെന്ന് വിധവയായ വീട്ടമ്മ.
മാനന്തവാടി:
അയൽവാസി ഉപദ്രവിക്കുകയും സ്വർണ്ണം കവരുകയും ചെയ്ത കേസിൽ നീതി ലഭിച്ചില്ലെന്ന ആരോപണവുമായി വിധവയായ വീട്ടമ്മ.വാളാട് അറോല നരിക്കുണ്ടിൽ പേഴേക്കാട്ടിൽ വത്സ ജോർജ് ആണ് നീതി ലഭിച്ചില്ലന്ന് വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്
2015 ഒക്ടോബർ മാസത്തിൽ തന്നെ വീട്ടിൽ കയറി അക്രമിക്കുകയും ഭീഷണിപെടുത്തുകയും ചെയ്ത കേസിൽ തലപ്പുഴ പോലീസ് കേസ് എടുതെങ്കിലും വർഷം നാല് കഴിഞ്ഞിട്ടും കേസിന്റെ കാര്യത്തിൽ ഒരു തീരുമാനവുമായിട്ടില്ല. കേസിൽ പ്രതികൾക്കനുകൂലമായ നിലപാടാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് വത്സ ആരോപിക്കുന്നു.
എന്നാൽ കേസ് രജിസ്റ്റർ ചെയ്തതാണെന്നും കോടതിയിൽ കേസ് നടക്കുന്നുണ്ടെന്നും തലപ്പുഴ പോലീസ് അറിയിച്ചു.




Leave a Reply