November 10, 2026

ജീവനകാരന്റെ മരണം: തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് 28 ന്

0
IMG-20190702-WA0238.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 ജീവനകാരന്റെ മരണത്തെ തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായ തലപ്പുഴ തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് 28 ന് നടക്കും.നിലവിൽ കഴിഞ്ഞ ഭരണം സി.പി.എം നായിരുന്നെങ്കിലും എൽ.ഡി.എഫ്.സംവിധാനത്തിൽ രണ്ട് സീറ്റ് ആവശ്യപ്പെട്ട് സി.പി.ഐ. രംഗത്ത്. മനസ് തുറക്കാതെ സി.പി.എം, അതിനിടെ ബാങ്ക് ജീവനക്കാരൻ അനിൽകുമാർ മരിച്ചിട്ട് ഏഴ് മാസം കഴിഞ്ഞിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാതെ പോലീസ്
 ജീവനക്കാരന്റെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് നടത്താൻ കഴിയാതെ വന്ന തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കും.ബാങ്ക് ഭരണം ഇപ്പോൾ മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൻ കീഴിലാണ്. 9 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടകുന്നത്. കരട് വോട്ടർ പട്ടിക ജൂൺ 27 ന് പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർ പട്ടിക ഈ മാസം 6 ന് പ്രസിദ്ധീകരിക്കും. നാമനിർദേശ പത്രിക ഈ മാസം 15ന് നടക്കും.നിലവിൽ സി.പി.എം.ആണ് ഭരണം നടത്തിയിരുന്നത് അതിനിടയിലാണ് 2018 ഡിസംബർ 1ന് ബാങ്ക് ജീവനകാരൻ അനിൽകുമാർ ആത്മഹത്യ ചെയ്തത്. ഇതെ തുടർന്ന് വോട്ടർ പട്ടിക യഥാസമയം പ്രസിദ്ധീകരിക്കാൻ സാധികാത്തതിനാൽ ബാങ്കിന്റെ ഭരണം അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൽ കീഴിലാവുകയും ചെയ്തു.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞു. നിലവിൽ സി.പി.എം.ആണ് ഭരണം കൈയാളുന്നതെങ്കിലും എൽ.ഡി.എഫ്.സംവിധാനത്തിൽ രണ്ട് സീറ്റ് ആവശ്യപ്പെട്ട് സി.പി.ഐ. ഇതിനകം രണ്ട് സീറ്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട് എൽ.ഡി.എഫ്.ത വിഞ്ഞാൽ നേതൃത്വത്തിന് കത്തും നൽകി കഴിഞ്ഞു.
എന്നാൽ ഇകാര്യത്തിൽ സി.പി.എം. ഇതു വരെ മനസ് തുറന്നിട്ടുമില്ല. കോൺഗ്രസ് നേതൃത്വത്തിൽ യു.ഡി.എഫും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധ്യതയേറെയാണ്.അതിനിടെ ജീവനക്കാരന്റെ 
  ആത്മഹത്യയുമായി ബന്ധപ്പെട്ട് ബാങ്ക് മുൻ പ്രസിഡന്റും രണ്ട് ജീവനകാർക്കുമെതിരെ തലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പോലീസ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടുമില്ല.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *