May 9, 2024

ആറാട്ടുതറ- ഇല്ലത്തുവയൽ അപടഭീഷണിയുയർത്തി വൈദ്യുത തൂൺ

0
Img 20190704 Wa0094.jpg


 റോഡിലെ അപകടഭീഷണിയുയർത്തുന്ന വൈദ്യുത തൂൺ  
മാനന്തവാടി: ആറാട്ടുതറ- ഇല്ലത്തുവയൽ റോഡിലെ വൈദ്യുത തൂൺ അപകടഭീഷണിയയുർത്തുന്നു. മൊടോമറ്റത്തിൽ തങ്കച്ചന്റെ പമ്പ് ഹൗസിന് സമീപത്താണ് റോഡിലേക്ക് ഏതുസമയവും വീഴാവുന്ന തരത്തിൽ വൈദ്യുത തൂണുള്ളത്. കഴിഞ്ഞ പ്രളയസമയത്താണ് വൈദ്യുത തൂൺ റോഡിലേക്ക് ചരിഞ്ഞത്. നിരവധിതവണ കെ.എസ്.ഇ.ബി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും തൂൺ നേരെയാക്കി കുഴിച്ചിടാൻ ബന്ധപ്പെട്ടവർ തയ്യാറാവുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. 
ആറാട്ടുതറ ഗവ. ഹയർസെക്കൻഡറി, വള്ളിയൂർക്കാവ് നെഹ്‌റു മെമ്മോറിയൽ, യു.പി. സ്കൂൾ, ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ, എം.ജി.എം, ഹിൽ ബ്ലൂംസ് തുടങ്ങി നരവധി സ്കൂളുകളിലേക്ക് കുട്ടികൾ ബസ്സിലും കാൽനടയായും സഞ്ചരിക്കുന്ന പാതയാണിത്. അപകടം ഉണ്ടാവുന്നതിന് മുമ്പെ തൂൺ നേരെയാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നാണ് പ്രദേശാവാസികൾ ആവശ്യപ്പെടുന്നത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *