May 9, 2024

ചാന്ദ്രദിനാഘോഷം : അധ്യാപകർക്കുള്ള പരിശീലനം 6-ന് .

0

മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തിയതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വയനാട്‌ ജില്ലാ സയൻസ് ക്ലബ്ബ്  അസോസിയേഷനും  ആസ്ട്രോ വയനാടും സംയുക്തമായി ഈ വർഷത്തെ  ചാന്ദ്രദിനം ജില്ലയിലെ വിദ്യാലയങ്ങളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചു .
യൂ പി സ്കൂൾ വിദ്യാർത്ഥികൾക്ക് സബ്ബ് ജില്ലാ തലത്തിലും ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ജില്ലാ തലത്തിലും ശാസ്ത്ര സെമിനാറും ക്വിസ് മത്സരവും ആണ് പ്രധാന പരിപാടി.  
ഇതിനു മുന്നോടിയായി ഹൈസ്ക്കൂൾ ഹയർ സെക്കന്ററി  സയൻസ് ക്ലബ്ബ് ചുമതലയുളള അധ്യാപകർക്കായുള്ള പരിശീലനം ജൂലൈ ആറാം തിയതി ശനിയാഴ്ച കൽപ്പറ്റ എസ് കെ എം ജെ  ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ പത്ത്  മണിക്ക് നടക്കുന്നതാണ്‌ .
യൂ പി തലത്തിലുള്ള അധ്യപകർക്കായുള്ള പരിശീലനം ജൂലൈ പതിമൂന്നാം തിയതി രാവിലെ പത്തുമണി മുതൽ അതാതു ബി.ആർ സി കേന്ദ്രങ്ങളിൽ വച്ച് നടക്കുന്നതാണ്. 
യൂ പി സ്കൂൾ വിദ്യാർത്ഥികൾക്ക് സബ്ബ് ജില്ലാ തലത്തിലും ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ജില്ലാ തലത്തിലും ശാസ്ത്ര സെമിനാറും ക്വിസ് മത്സരവും ആണ് പ്രധാന പരിപാടി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *