May 5, 2024

നാല് ദിവസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചു.

0
കൽപ്പറ്റ: 
നാല് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചു.

പുല്‍പ്പള്ളി ടൗണിനടുത്ത്  വീട്ടിമൂല കോളനിക്ക് സമീപത്തെ വനാതിര്‍ത്തിയിലാണ് സംഭവം. പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹമുണ്ടായിരുന്നത്. കോളനിയിലെ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണിതെന്നാണ് ലഭ്യമായ സൂചന. നാല് ദിവസം പ്രായമുള്ള  പെൺ കുഞ്ഞിന്റേതാണ് മൃതദേഹമെന്നാണ് അന്വേഷണത്തിൽ മനസ്സിലായത്. പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. കോളനിയിലെത്തിയ  ആശാ വർക്കറാണ് ചാക്ക് കെട്ട് നായ്ക്കൾ കടിച്ചുകീറുന്നത് കണ്ടത്. ഇവരാണ് പോലീസിനെ അറിയിച്ചത്. യുവതിക്ക് ആറ് മക്കളുണ്ട്. പ്രസവത്തോടനുബന്ധിച്ച് കുട്ടി മരിച്ചതിനാലാണ് ഉപേക്ഷിച്ചതെന്ന് യുവതി പറഞ്ഞതായാണ് അറിവ്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *