May 30, 2026

യാത്രയയപ്പും പ്രാര്‍ത്ഥനാ സംഗമവും നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
 
 തരുവണ  : പള്ളിയാൽ കുടുംബ സംഗമം തരുവണ യിൽ  നിന്നും ഈ വര്‍ഷം ഹജ്ജിന് പോവുന്നവര്‍ക്കുള്ള യാത്രയയപ്പും പ്രാര്‍ത്ഥനാ സംഗമവും നടന്നു. പരിപാടി  പി. മൊയ്‌തുട്ടി  ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബക്കർ  അധ്യക്ഷത വഹിച്ചു. പി.നാസർ  സ്വാഗതം പറഞ്ഞു.
മമ്മൂട്ടി മുസ്‌ലിയാർ, മമ്മൂട്ടിനിസാമി, സി. മമ്മൂഹാജി, പി. കെ. മുഹമ്മദ്‌, ഡോക്ടർ. പി. നൗഷാദ്, അലീസകാഫി, തുടങ്ങിയവർ സംസാരിച്ചു. ഹാജിമാർക്ക്  സ്നേഹ വിരുന്നും നൽകി. ഉസ്മാൻ പള്ളിയാൽ, പി. നിസാർ, പി. സി. ഇബ്രാഹിം ഹാജി, പി..ഉമ്മർ, പി. അബൂ മീത്തൽ, പി. അബൂബക്കർ, നൗഫൽ, അഷീബ് കുഞ്ഞി, എന്നിവർ നേതൃത്വം നൽകി. തരുവണ യിൽ നിന്നും ഈ വർഷം മുപ്പതോളം പേർ ഹജ്ജിനു പോകുന്നുണ്ട്. നിരവധി നല്ല പ്രവർത്തനങ്ങളാണ് പള്ളിയാൽ കുടുംബ സംഗമം നടത്തിക്കൊണ്ടിരിക്കുന്നത്. മെഗാ മെഡിക്കൽ ക്യാമ്പ്,  രക്തദാന ക്യാമ്പ്, അംബേദ്കർ ക്യാൻസർ സെന്ററിലേക് രോഗികൾക്കു യാത്ര ചെയ്യാൻ ഫ്രീ ആംബുലൻസ്, തരുവണ ജി. എച്. എസ് എസ് ന് സൗണ്ട് സിസ്റ്റം, പാവപ്പെട്ടവർക്കു ചികിത്സ സഹായം  എന്നിങ്ങനെ പല കാര്യങ്ങളും കുടുംബസംഗമം ചെയ്തിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *