July 16, 2026

മഴ മഹോത്സവം: മഡ് ഫുട്ബോൾ ശനിയാഴ്ച തുടങ്ങും.

0
IMG-20190705-WA0275.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: വയനാട് ടൂറിസം ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ  സ്പ്ലാഷ്  2019 മഴ മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന    കായിക മത്സരങ്ങൾ ശനിയാഴ്ച തുടങ്ങും.    മഡ് ഫുട്ബോൾ മത്സരങ്ങളാണ് ആദ്യം തുടങ്ങുന്നത്. രാവിലെ 9 മണി മുതൽ വളളിയൂർക്കാവ്  കണ്ണി വയലിലും പനമരം നടവയൽ റോഡിലെ വയലിലും ഒരേ സമയം    മഡ് ഫുട്ബോൾ മത്സരം ആരംഭിക്കും. ഞായറാഴ്ച്ച മുട്ടിൽ അമ്പുകുത്തിയിൽ  രാവിലെ ഒമ്പത് മണി മുതൽ മഡ് ഫുട്ബോളും  കോട്ടത്തറ ടൗണിനടുത്ത് മഡ് വോളിബോൾ മത്സരവും ഉണ്ടാകും.   ഏഴിന് കൊളഗപ്പാറ ഹിൽ ഡിസ്ട്രിക്ട് ക്ലബ്ബിൽ വെച്ച് വയനാട് ടൂറിസം ഓർഗനൈസേഷൻ ടീമും    ഡി.ടി.പി.സി., മധ്യമങ്ങൾ, പോലീസ്, ഫോറസ്റ്റ്, സർക്കാർ ജീവനക്കാർ എന്നിവരുടെ ടീമുകളുമായി സൗഹൃദ മത്സരവും നടക്കും. പത്താം തിയതി നടക്കുന്ന ചുണ്ടേൽ നടക്കുന്ന ജില്ലാതല സൈക്ലിംഗ് മത്സരത്തിന് മുന്നോടിയായി ഞായറാഴ്ച ലക്കിടി മുതൽ ലക്കിടി വരെ വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ നൂറ് കിലോമീറ്റർ സൈക്ലിംഗ് റാലി നടത്തും.   13-ന് സെമി ഫൈനൽ ഫൈനൽ മത്സരങ്ങളും  കാക്കവയൽ മുതൽ കൽപ്പറ്റവരെ മിനി മാരത്തോണും അന്ന് തന്നെ 4×4 ഫൺ ഡ്രൈവും നടക്കും. 
  മഡ് ഫുട്ബോൾ മത്സരങ്ങളുടെ ഭാഗമായി ടീസർ പുറത്തിറക്കി.   എട്ട് വയസ്സുകാരൻ ആദിത്യൻ മംഗലശ്ശേരിയെ നായകനാക്കി മീഡിയവിംഗ് സ് ആണ്  ഒന്നര മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ടീസർ പുറത്തിറക്കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *