May 6, 2024

നന്മ വയനാട് ജില്ലാ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു.

0
Img 20190705 Wa0143.jpg
ബത്തേരി: – ആഗസ്റ്റ് 9 – 10 തിയതികളിൽ  ബത്തേരി കെ.ടി ജോസ് നഗറിൽ വെച്ച് നടക്കുന്ന മലയാള കലാകാരൻമാരുടെ . ദേശീയ സംഘടനയായ നന്മയുടെ അഞ്ചാമത് ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി  51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ ടി.എൽ. സാബു ചെയർമാനും ,മുനിസിപ്പൽ കൗൺസിലർ വത്സാ ജോസ് വൈസ് ചെയർമാനുമായുള്ള കമ്മറ്റിയിൽ  ജനറൽ കൺവീനറായി എ വൺ പ്രമോദിനെയും ,പ്രോഗ്രാം കൺവീനറായി അരവിന്ദൻ മങ്ങാടിനെയും ,പബ്ലിസിറ്റി കൺവീനറായി ജയരാജ് ബത്തേരിയെയും തിരഞ്ഞെടുത്തു. ജില്ലാതല രചനാ മത്സരങ്ങൾ ,പെയിൻറിംഗ് മത്സരം ,പതാക ജാഥ ,അനുമോദനം ,ആദരിക്കൽ ചടങ്ങ് ,കവി സമ്മേളനം ,പ്രതിനിധി സമ്മേളനം ,വിവിധ കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറും .കലാ – സാഹിത്യ .സാംസ്കാരിക രംഗത്തെ പ്രമുഖരും ,സംസ്ഥാന നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും നന്മ ജില്ല പ്രസിഡന്റ് സ്റ്റാനി മാനന്തവാടി അധ്യക്ഷത വഹിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *