April 26, 2024

ഗ്രാമത്തിന്റെ ഉത്സവമായി എടത്തനയിൽ വിളനാട്ടി

0
Img 20190705 Wa0301.jpg
മാനന്തവാടി. 
തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വാളാട് എടത്തന തറവാട്ടിൽ പരമ്പരാഗത രീതിയിൽ നടത്തിയ  വിള നാട്ടി  ഗ്രാമത്തിന്റെ ഉത്സവമായി.. പ്രസിദ്ധമായ എടത്തന തറവാട്ടിലെ 242 കുടുംബാഗങ്ങൾ ഒന്നു ചേർന്ന് പങ്കെടുത്ത വിള നാട്ടി വേറിട്ട അനുഭവമായി. കാർഷിക വൃത്തിയിൽ നിന്നും മാറി പോകുന്ന യുവതലമുറക്ക് നേർസാക്ഷ്യം നൽകുന്ന മാതൃകാപരമായ ഉദാഹരണമായിരുന്നു എടത്തന കുടുംബ കൂട്ടായ്മ… പരമ്പരാഗത രീതിയിൽ ചടങ്ങുകളോടെ ആരംഭിച്ച വിള നാട്ടിക്ക് തറവാട് മൂപ്പൻ ചന്തു എടത്തന നേതൃത്വം നൽകി.. 15 ഏക്കർ സ്ഥലത്ത് പാരമ്പര്യവിത്തിനമായ വെളിയനാണ് കൃഷി ഇറക്കിയത്.. ജൈവ രീതിയിൽ കൃഷി ചെയ്ത് വിളവെടുക്കുന്ന നെല്ല് കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത്… പഴയ തലമുറയും പുതുതലമുറയും ഒന്നു ചേർന്ന് മണ്ണിൽ പൊന്നു വിളയിക്കുന്ന മനോഹര കാഴ്ചയാണ് എടത്തന തറവാട്ടിൽ ഇന്ന് നടന്നത്…. ലാഭനഷ്ട കണക്കു നോക്കാതെ കൃഷിയെ സ്നേഹിക്കുന്ന എടത്തന തറവാട്ടുകാർ ഇന്ന് കർഷക സമൂഹത്തിന് നൽകുന്ന മാതൃക ചെറുതല്ല.. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കൃഷി ഭവനും ഗ്രാമ പഞ്ചായത്തും ഇവരോടൊത്ത് സഹായവുമായി ഒപ്പമുണ്ട്. എടത്തനST പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത്… ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. അനിഷാസുരേന്ദ്രൻ.. വൈസ് പ്രസിഡണ്ട് ഷൈമ മുരളീധരൻ, സ്ഥിരസ്ഥിതി അദ്ധ്യക്ഷൻ എൻ ജെ ഷജിത്ത് ,വാർഡ് മെമ്പർ ബിന്ദു വിജയകുമാർ, കൃഷി ഓഫീസർ  കെ.ജി സുനിൽ ,അസി കൃഷി ഓഫീസർ കെ.വി റെജി., കൃഷി അസിസ്റ്റന്റ് അഷറഫ് വലിയ പീടിക.. പാടശേഖര സമിതി സെക്രട്ടറി മോഹനൻ തുടങ്ങിയവർ വിള നാട്ടിയിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *