തിരുനെല്ലി ക്ഷേത്രം: ചുറ്റമ്പല നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു
തിരുനെല്ലി:ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്ര ചുറ്റമ്പല നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പുതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ തുടക്കം കുറിച്ചു.പുനരുദ്ധാരണ കമ്മറ്റി പ്രസിഡന്റ് പി. കെ. വാസുദേവനുണ്ണി അധ്യക്ഷത വഹിച്ചു.പുനരുദ്ധാരണ കമ്മറ്റി സെക്രട്ടറി കെ. ടി.ഗോപിനാഥ്,മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ വി.കേശവന്,ക്ഷേത്രം ട്രസ്റ്റി പി.ബി കേശവദാസ്,എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.സി സദാനന്ദന്, ക്ഷേത്രം മേല്‍ശാന്തി ഇ.എന്‍ കൃഷ്ണന് നമ്പൂതിരി,വാര്‍ഡ് മെമ്പര്‍ പി. എന്‍ ഹരീന്ദ്രന്‍,സെക്രട്ടറി ഡി.എല്‍.എസ്.എ സുനിത,കമ്മറ്റി മെമ്പര്‍ എം. പത്മനാഭന്,ആര്.എംവിനോദന് എന്നിവര്‍ സംസാരിച്ചു. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജയും അന്നദാനവും നടന്നു.
Leave a Reply