May 30, 2026

നൗഷാദിന്റെ മൃതദേഹം ഞായറാഴ്ച ഖബറടക്കും.

0
IMG-20190706-WA0697.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഗ്യാസ് സിലിണ്ടർ ദേഹത്ത് വീണ് വിതരണ തൊഴിലാളി മരിച്ചു.

കൽപ്പറ്റ:വിതരണത്തിനിടെ ഗ്യാസ് സിലിണ്ടർ ദേഹത്തേക്ക് വീണ്  വിതരണ 
തൊഴിലാളി മരിച്ചു.കൽപ്പറ്റ പെരുന്തട്ട സ്വദേശി കൊല്ലിക്കൽ   നൗഷാദ് (37) ആണ് മരിച്ചത്. 
 കാവുമന്ദം കർലാട് തടാകത്തിന്  സമീപം ഗ്യാസ് സിലിണ്ടർ വിതരരണത്തിനെത്തിയ കൽപ്പറ്റ ഭാരത് ഗ്യാസ് ഏജൻസിയുടെ   വാഹനത്തിൽ നിന്നും  സിലിണ്ടർ  ഇറക്കുന്നതിനിടെ ദേഹത്തേക്ക് വീണാണ്  അപകടമുണ്ടായത് .ശനിയാഴ്ച  ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.ഉടൻ ചെന്നലോട്  ഗവ: ആശുപത്രിയിലും  തുടർന്ന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നൗഷാദിന്  മൂന്ന്  മക്കളുമുണ്ട്. ഭാര്യ: ഫാത്തിമ .മക്കൾ: നിത, നാജിയ, നിഷ് മൽ.
പിതാവ് പരേതനായ കെ.സി. മൊയ്തീൻ .  മാതാവ് : സൈനബ.  നൗഷാദിന്റെ മൃതദേഹം വൈത്തിരി താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ഞായറാഴ്ച ഖബറടക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *