August 16, 2026

കോട്ടത്തറക്ക് ആവേശമായി സ്പ്ലാഷ് വയനാട് മഡ് വോളിബോൾ

0
IMG-20190707-WA0253.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാണികൾക്ക് ആവേശമായി സ്പ്ലാഷ് മഡ് വോളിബോൾ

കൽപ്പറ്റ:   വയനാട് ടൂറിസം ഓർഗനൈസേഷനും  ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന സ്പളാഷ് – 2019  ന്റെ ഭാഗമായുള്ള  ജില്ലാതല മഡ്  വോളിബോൾ മൽസരങ്ങൾ  കോട്ടത്തറയിൽ  നടത്തി. മത്സരത്തിന്റെ ഔദ്യോഗിക  ഉദ്ഘാടനം  കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീലാമ്മ ജോസഫ് നിർവ്വഹിച്ചു. . സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു അദ്ധ്യക്ഷത വഹിച്ചു. കോട്ടത്തറ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പ്രീതാ മനോജ്, മെംബർ കെ.കെ. സരോജിനി , ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ബാലഗോപാലൻ, ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണ സമിതി അംഗം എ.ഡി. ജോൺ എന്നിവർ സംസാരിച്ചു. എം. സുമേഷ് സ്വാഗതവും മനോജ് ബാബു.ഇ നന്ദിയും പ്രകാശിപ്പിച്ചു. 
  പത്തോളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ യുവശക്തി ബി.ടീം കോട്ടത്തറ മഡ് വോളിബോൾ  ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി സി.സി ബ്രദേഴ്സ് രണ്ടാം സ്ഥാനവും പത്മ പ്രഭാ ഗ്രന്ഥാലയം കൈനാട്ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *