August 15, 2026

സ്പ്ലാഷ് വയനാട്: ജില്ലാതല സൈക്ലിംഗ് റാലിയിൽ 120 താരങ്ങൾ പങ്കെടുത്തു.

0
Photo taken with Focos

Photo taken with Focos

By ന്യൂസ് വയനാട് ബ്യൂറോ
സ്പ്ലാഷ് വയനാട്: ജില്ലാതല സൈക്ലിംഗ് റാലി നടത്തി.

കൽപ്പറ്റ: സ്പ്ലാഷ് വയനാട് മഴ മഹോത്സവത്തിന്റെ ഭാഗമായി 10-ന് നടക്കുന്ന ജില്ലാതല മൗണ്ടയ്ൻ സൈക്ലിംഗ് മത്സരത്തിന് മുന്നോടിയായി നടത്തുന്ന സൈക്ലിംഗ് റാലി തുടങ്ങി.വയനാട് ചുരം അതിർത്തിയായ ലക്കിടിയിൽ നിന്നാണ് റാലി തുടങ്ങിയത്.വൈത്തിരി ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് വി.ഉഷാകുമാരി ഫ്ലാഗ് ഓഫ് ചെയ്തു.

 ചുണ്ടേൽ, വടുവൻചാൽ, അമ്പലവയൽ, കൊളഗപ്പാറ,  മീനങ്ങാടി കൽപ്പറ്റ എന്നിവിടങ്ങൾ വഴി വൈകുന്നേരം റാലി ലക്കിടിയിൽ സമാപിക്കും.  വടകര റൈൈഡഴ്സ്, ചാവക്കാട് സൈക്കിൾ ക്ലബ്ബ്, കാലിക്കറ്റ് പെഡ ലേഴ്സ്, തൃശൂർ ഓൺ എ സൈക്കിൾ എന്നിവയിൽ നിന്നുള്ള പ്രമുഖർ അടക്കം 120 ലധികം  സൈക്ലിംഗ് താരങ്ങളാണ് പങ്കെടുത്തത്.  

77 കാരനായ എം.പി.ജോസ്, 67 കാരനായ ജെ. അബ്ദുൾ മജീദ് എന്നിവരുടെയും ഏറ്റവും പ്രായം കുറഞ്ഞ സൈക്ലിംഗ് താരം 16- കാരനായ തൃശൂർ അന്തിക്കര സ്വദേശി കെ.വി. വിശ്വാസ് എന്നിവരുടെ  പ്രകടനം സൈക്ലിംഗ് റാലിയെ ആകർഷണീയമാക്കി. 
. മൗണ്ടയ്ൻ സൈക്ലിംഗ്  ജില്ലാതല
 മത്സരങ്ങൾ പത്തിന് രാവിലെ 9 മണി മുതൽ കൽപ്പറ്റ പുൽപ്പാറയിൽ നടക്കും. കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ അധ്യക്ഷത വഹിക്കും. സൗത്ത് വയനാട് ഡി.എഫ്. ഒ പി. രഞ്ജിത്ത് കുമാർ ഫ്ലാഗ് ഓഫ് ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *