March 29, 2024

ജല ബജറ്റിങ്ങുമായി ഹരിത കേരളം മിഷന്‍ : പൊതു കുളങ്ങളില്‍ വാട്ടര്‍ സ്‌കെയിലുകള്‍ സ്ഥാപിക്കും.

0
Waterscale.jpg

ജില്ലയിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും പരിധിക്കുള്ളില്‍ വരുന്ന ജലസ്രോതസ്സുകളിലെ ഓരോ സമയത്തേയും ജലലഭ്യത എത്രയെന്ന് കണക്കാക്കി  ശാസ്ത്രീയമായി വിനിയോഗിക്കുന്നതിന് ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ പ്രദേശിക ജല ബഡ്ജറ്റ് തയ്യാറാക്കുന്നു. ഇതിനായി ജലസ്രോതസ്സുകളില്‍ വാട്ടര്‍ സ്‌കെയിലുകള്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ തുടങ്ങി. ആദ്യഘട്ടത്തില്‍  പൊതു കുളങ്ങളില്‍ വാട്ടര്‍ സ്‌കെയിലുകള്‍ സ്ഥാപിക്കും. ഹരിത കേരളം മിഷന്‍ ജലം ഉപമിഷന്റെ ഭാഗമായി ജില്ലയില്‍ ആദ്യമായി മീനങ്ങാടി ഗ്രാമപഞ്ചായത്തിലാണ്  ജലാശയങ്ങളില്‍ വാട്ടര്‍ സ്‌കെയിലുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ജലസ്രോതസ്സിലെ ജലലഭ്യത രേഖപ്പെടുത്താന്‍ ഹരിതദൃഷ്ടി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഹരിത കേരളം മിഷന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതുവഴി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും  ലഭ്യമായ ജലത്തിന്റെ അളവ് ഏത് സമയത്തും ബന്ധപ്പെട്ടവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. 

മീനങ്ങാടി പഞ്ചായത്തിലെ അട്ടക്കൊല്ലി കുളത്തില്‍ വാട്ടര്‍ സ്‌കെയില്‍ സ്ഥാപിക്കു ന്നതിന്റെ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.സുരേഷ് നിര്‍വ്വഹിച്ചു. മൈനര്‍ ഇറിഗേഷന്‍ അസി.എകസി.എഞ്ചിനിയര്‍ പി.ഡി അനിത പദ്ധതി വിശദീകരണം നടത്തി. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി പൗലോസ്, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍ എന്നിവര്‍ സംസാരിച്ചു. മെമ്പര്‍ സിന്ധു രാജന്‍,തൊഴിലുറപ്പ് ഓവര്‍സിയര്‍  പ്രസാദ്, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ആര്‍. രവിചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *