March 28, 2024

വായന പക്ഷാചരണം സമാപിച്ചു.

0
Vayana Pakshacharanam Samapana Seminaril Issac Eppen Samsarikunnu 1.jpg

പി.എന്‍ പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി  സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, എസ്.എസ്.എ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെ ജൂണ്‍ 19 മുതല്‍ ജില്ലയില്‍ നടന്ന വായന പക്ഷാചരണം സമാപിച്ചു. വൈത്തിരി ആര്‍.സി.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സമാപന ചടങ്ങ് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൈത്തിരിയില്‍ പൊതുഗ്രന്ഥാലയം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രസിഡന്റ് പറഞ്ഞു.  എസ്.എസ്.എ. ജില്ലാ പ്രൊജക്ട് ഓഫീസര്‍ ജി.എന്‍.ബാബുരാജ് അധ്യക്ഷത വഹിച്ചു.  പ്രശസ്ത കഥാകൃത്തും പ്രഭാഷകനുമായ ഐസക് ഈപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രളയ ബാധിത സ്‌കൂളുകളായ അച്ചൂരാനം എല്‍.പി. സ്‌കൂളിനും എടയൂര്‍ക്കുന്ന് ഗവ.എല്‍.പി. സ്‌കൂളിനും മൈസൂര്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ നല്‍കുന്ന പുസ്തകങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി  ഡോ.പ്രസാദ് പ്രധാനാധ്യാപികമാരായ എസ്.ജയശ്രീ, പി.എം.വല്‍സല എന്നിവര്‍ക്ക് കൈമാറി.  ഗ്രാമീണ വായനശാലയ്ക്കായി എന്റെ വീട്ടില്‍ നിന്ന് ഒരു പുസ്തകം എന്ന പദ്ധതി ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എം.ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്തു.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖരന്‍, എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.ഒ. സജി,   സ്‌കൂള്‍ പ്രധാനാധ്യാപിക സോഫി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവമ്പഴം എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌ക്കാരണവും അരങ്ങേറി.

 ഭാഗമായി  സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, എസ്.എസ്.എ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെ ജൂണ്‍ 19 മുതല്‍ ജില്ലയില്‍ നടന്ന വായന പക്ഷാചരണം സമാപിച്ചു. വൈത്തിരി ആര്‍.സി.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സമാപന ചടങ്ങ് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൈത്തിരിയില്‍ പൊതുഗ്രന്ഥാലയം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രസിഡന്റ് പറഞ്ഞു.  എസ്.എസ്.എ. ജില്ലാ പ്രൊജക്ട് ഓഫീസര്‍ ജി.എന്‍.ബാബുരാജ് അധ്യക്ഷത വഹിച്ചു.  പ്രശസ്ത കഥാകൃത്തും പ്രഭാഷകനുമായ ഐസക് ഈപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രളയ ബാധിത സ്‌കൂളുകളായ അച്ചൂരാനം എല്‍.പി. സ്‌കൂളിനും എടയൂര്‍ക്കുന്ന് ഗവ.എല്‍.പി. സ്‌കൂളിനും മൈസൂര്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ നല്‍കുന്ന പുസ്തകങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി  ഡോ.പ്രസാദ് പ്രധാനാധ്യാപികമാരായ എസ്.ജയശ്രീ, പി.എം.വല്‍സല എന്നിവര്‍ക്ക് കൈമാറി.  ഗ്രാമീണ വായനശാലയ്ക്കായി എന്റെ വീട്ടില്‍ നിന്ന് ഒരു പുസ്തകം എന്ന പദ്ധതി ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എം.ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്തു.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖരന്‍, എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.ഒ. സജി,   സ്‌കൂള്‍ പ്രധാനാധ്യാപിക സോഫി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവമ്പഴം എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌ക്കാരണവും അരങ്ങേറി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *