March 29, 2024

താളുംതകരയും : വയനാടന്‍ രുചിയൊരുക്കി കുടുംബശ്രീ ഭക്ഷ്യമേള മാനന്തവാടിയിലും

0
Img 20190708 Wa0302.jpg
കല്‍പ്പറ്റ : കുടുംബശ്രീ വയനാട് ജില്ലാ മിഷനും , മാനന്താവാടി നഗരസഭയും സംയുക്തമായി   ജൂലൈ 9 മുതല്‍  അഞ്ച് ദിവസം മാനന്തവാടിയില്‍ കോഴിക്കോട് റോഡില്‍ ബസ് സ്റ്റോപ്പിന് സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് താളും തകരയും എന്ന പേരില്‍ ഭക്ഷ്യമേള സംഘടിപ്പിക്കും .പാരമ്പര്യ ഭക്ഷണങ്ങളുടെ ഗുണവും , രുചിയും പൊതു സമൂഹത്തിന് മനസ്സിലാക്കാക, കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുക , കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുക എന്നീ  ലക്ഷ്യങ്ങളോടെയാണ് ഭക്ഷ്യമേള നടത്തുന്നത്.. 
ഭക്ഷ്യമേളയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ – ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വ്വഹിക്കും. ബഹു മാനന്തവാടി എം.എല്‍.എ  ഒ.ആര്‍ കേളു അദ്ധ്യക്ഷത വഹിക്കും
പാരമ്പര്യത്തനിമയും പുതുമയും ഒത്ത് ചേര്‍ന്ന  നിരവധി വിഭവങ്ങളാണ് ഭക്ഷ്യമേളയിലുള്ളത്. ഒരോ ദിവസവും പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കുന്ന  പ്രത്യേക കൗണ്ടര്‍ മേളയില്‍ ഏര്‍പ്പടുത്തിയിട്ടുണ്ട്.വയനാടന്‍ സംസ്‌കാരത്തിന്റ രുചി ഭേദങ്ങള്‍ , ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്ന  കൊതിയൂറും വിഭവങ്ങള്‍ , ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം നല്‍കുന്ന  വിവധയിനം ഭക്ഷണങ്ങള്‍ , ഔഷധമൂല്യങ്ങളുള്ള  വിവിധയിനം ഭക്ഷണ വിഭവങ്ങള്‍ എന്നിവ ഗുണമേന്‍മ ഉറപ്പ് വരുത്തി പരിശുദ്ധിയോടെ കുടുംബശ്രീ ഭക്ഷ്യമേളയില്‍ ലഭ്യമാകും. മാനന്തവാടിയിലെ തട്ടുകടക്കാരുടെ പ്രത്യേക സ്റ്റാളുകളും ഭക്ഷ്യമേളയുടെ ഭാഗമായി പ്രവര്‍ത്തിക്കും.
വിവിധയിനം പുഴുക്കുകള്‍, വ്യത്യസ്ത പുട്ട്  വിഭവങ്ങള്‍,  ഇലക്കറികള്‍, നാടന്‍ കോഴിക്കറിയും പത്തിരിയും/ദോശ/അപ്പം/കപ്പ തുടങ്ങിയ കോമ്പിനേഷനുകള്‍,വിവിധ ഇനം ബിരിയാണികള്‍ , കബ്‌സ , കൂൺ  വിഭവങ്ങള്‍ , ഇറച്ചി അട, ഉഴുന്ന്  വട, ഉക്കായ, വിവിധ തരം പൊരികള്‍ തുടങ്ങിയ സ്‌നാക്‌സുകള്‍,  വിവിധയിനം പായസങ്ങള്‍ , ചായകള്‍ എന്നിവ മേളയില്‍ ലഭ്യമാകും.
കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ലഭ്യമാക്കുതിനായി പ്രത്യേക സ്റ്റാള്‍ പ്രവര്‍ത്തിക്കും. കുടാതെ ജില്ലയിലെ കുടുംബശ്രീ പ്രോഡ്യസര്‍ കമ്പനിയായ ബാപ്‌കോയുടെ ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള പാലുല്‍പ്പന്നങ്ങളും മേളയില്‍ ലഭിക്കും. അവസാന ദിവസം പാചക മല്‍സരവും സംഘടിപ്പിക്കും. 
മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, വൈസ് ചെയര്‍പേഴ്‌സൺ ശോഭ രജന്‍, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സാജിത, അസിസ്റ്റന്റ് മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഹാരിസ് കെ.എ, സി.ഡി.എസ് ചെയര്‍പേഴ്‌സ ജിഷബാബു, എന്‍.യു.എല്‍.എം മാനേജര്‍ ഷൈന്‍മോന്‍ ദേവസ്യ, 'ോക്ക് കോര്‍ഡിനേറ്റര്‍ സിറാജ്.പി, ജമാലുദ്ധീന്‍ എിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *