May 8, 2024

വ്യവസായ പ്രമുഖൻ പാർക്കോ ഗ്രൂപ്പ് ചെയർമാൻ പി.എ. റഹ് മാൻ (72) നിര്യാതനായി.

0
Img 20190709 Wa0225.jpg
വ്യവസായ പ്രമുഖനും പാർക്കോ ഗ്രൂപ്പ് ചെയർമാനുമായ കണ്ണൂർ കടവത്തൂരിലെ പി.എ.റഹ് മാൻ (72) നിര്യാതനായി. . അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചൊവ്വാഴ്ച  പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.  ഭാര്യമാർ: കദീജ, ആയിഷ, മകൻ: അബ്ദുൾ വാഫി, സഹോദരങ്ങൾ: പി.അബൂബക്കർ,ആയിഷ, പരേതനായ അബ്ദുല്ല. പാർക്കോ കമ്പനി, പാർക്കോ എഡുക്കേഷണൽ   ചാരിറ്റബിൾ ട്രസ്റ്റ്, പാർക്കോ ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ റിസർച്ച്  സെന്റർ, മൗണ്ട് ഗൈഡ് ഇന്റർനേഷണൽ സ്കൂൾ എന്നിവയുടെ ചെയർമാനാണ്.മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം, ദുബായ് മിഡിലീസ്റ്റ് ചന്ദ്രിക ഡയറക്ടർ, കല്ലിക്കണ്ടി എൻ.എ.എം. കോളേജ്  പ്രസിഡന്റ്, കല്ലിക്കണ്ടിയിലെ പാർക്കോ,പാറേമ്മൽ യു.പി സ്കൂൾ മാനേജർ, കടവത്തൂർ വെസ്റ്റ് യുപി സ്കൂൾ പൂർവ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ്, എൻ.ഐ.എ കോളജ് ഭാരവാഹി തലശ്ശേരി സി.എച് സെന്റർ പ്രസിഡന്റ്, ശിഹാബ്തങ്ങൾ ഫൗണ്ടേഷൻ പ്രസിഡന്റ്, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു. കബറടക്ക കടവത്തുർ വലിയ ജുമുഅത്ത് പള്ളി കബർ സ്ഥാനിൽ. നടത്തി 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *