May 7, 2024

നീലഗിരി കോളേജിന്റെ നെറുകയിൽ മറ്റൊരു പൊൻ തൂവൽ കൂടി; ആദ്യ സംഘം മലേഷ്യയിലേക്ക്

0
താളൂർ: നീലഗിരി കോളേജ് ഓഫ് ആർട്സ് & സയൻസിൽ നിന്നും അദ്ധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന സംഘം ഈ മാസം പതിമൂന്നിന് മലേഷ്യയിലേക്ക് യാത്ര തിരിക്കും. മലേഷ്യയിലെ മൾട്ടി മീഡിയ യൂണിവേഴ്സിറ്റിയിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന അധ്യാപക-വിദ്യാർത്ഥി കൈമാറ്റ പരിപാടിയിൽ പങ്കെടുക്കാനാണ് സംഘം യാത്ര തിരിക്കുന്നത്. നീലഗിരി കോളേജും മലേഷ്യയിലെ മൾട്ടി മീഡിയ യൂണിവേഴ്സിറ്റിയും അക്കാദമിക രംഗത്തെ സഹകരണത്തിനായ് ഒപ്പുവെച്ച ധാരണാപ്പത്രത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം ഘട്ടമായാണ് പ്രസ്തുത പരിപാടി നടക്കുന്നത്. ആദ്യ ഘട്ടത്തിൽ മൾട്ടി മീഡിയ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രൊഫസർമാർ കഴിഞ്ഞ വർഷം നീലഗിരി കോളേജിൽ വരികയും രണ്ടാഴ്ചക്കാലം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായ് വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളെടുക്കുകയും ചെയ്തിരുന്നു. ലീഡർഷിപ്പ്, കമ്യൂണിക്കേഷൻ സ്കിൽസ്, സാംസ്കാരിക പഠനം തുടങ്ങിയ മേഖലകളിൽ പരിശീലനവും സർട്ടിഫിക്കറ്റുമാണ് പ്രസ്തുത പ്രോഗ്രാമിലൂടെ ലഭിക്കുന്നത്.
 ഇന്ത്യയിലെയും വിദേശത്തെയും വിവിധ സ്ഥാപനങ്ങളുമായ് വിവിധ  മേഖലകളിൽ സഹകരണത്തിന് നീലഗിരി കോളേജ് ഒപ്പ് വെച്ചതിൽ ഏറ്റവും ശ്രദ്ധേയമായതാണ് മലേഷ്യയിലെ മൾട്ടി മീഡിയ യൂണിവേഴ്സിറ്റിയുമായിട്ടുള്ള ധാരണാപ്പത്രം. ലോകത്തെ ഏറ്റവും മികച്ച ഇരുനൂറ് യൂണിവേഴ്സിറ്റികളിൽ ഉൾപ്പെടുന്ന മൾട്ടി മീഡിയ യൂണിവേഴ്സിറ്റി സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മുൻനിര സ്ഥാപനം കൂടിയാണ്. അന്താരാഷ്ട്ര സഹകരണ പരിപാടിയിൽ പങ്കെടുക്കാൻ യാത്ര തിരിക്കുന്ന അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും കോളേജ് അധികൃതരും അദ്ധ്യാപകരും വിദ്യാർത്ഥികളും മികച്ച യാത്രയയപ്പും ഒരുക്കിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *