May 8, 2024

സ്പ്ലാഷ് വയനാട്: ഫൺ ഡ്രൈവ് 13-ന് രജിസ്ട്രേഷൻ ബുധനാഴ്ച അവസാനിക്കും

0
Img 20190707 Wa0136.jpg
സ്പ്ലാഷ് വയനാട്: ഫൺ ഡ്രൈവ് 13-ന് രജിസ്ട്രേഷൻ ബുധനാഴ്ച അവസാനിക്കും.

കൽപ്പറ്റ: സ്പ്ലാഷ് 2019 വയനാട് മഴ മഹോത്സവത്തിന്റെ ഔട്ട് ഡോർ ഇവന്റുകളുടെ ഭാഗമായി നടത്തുന്ന ഫൺ ഡ്രൈവ്  13-ന് നടക്കും. എല്ലാവർഷവും നടക്കുന്ന മൺസൂൺ ഓഫ് റോഡ് റൈഡിംഗിന് പകരമായാണ് ഇത്തവണ ഫൺ ഡ്രൈവ് നടത്തുന്നത്.  കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എഴുപതിൽ പരം റൈഡർമാർ പരിപാടിക്ക് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണി വരെ രജിസ്ട്രേഷന് സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.   ലോ റേഞ്ച്  ഗിയർ ബോക്സ് ഫോർ  വീൽ വാഹനങ്ങൾക്ക് മാത്രമാണ് അനുമതി. സീറ്റ് ബെൽറ്റ്, ഡ്രൈവിംഗ് ലൈസൻസ്, ഇൻഷൂറൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്,  എന്നിവ നിർബന്ധമാണ്. ഒരു വാഹനത്തിൽ ചുരുങ്ങിയത് രണ്ട് പേരും പരമാവധി നാല് പേരുമാണ് അനുവദനീയം.  മഴ മഹോത്സവത്തിന്റെ പ്രധാന സംഘാടകരായ വയനാട് ടൂറിസം ഓർഗനൈസേഷൻ വയനാട് ജീപ്പ് ക്ലബ്ബുമായി ചേർന്നാണ് ഫൺ ഡ്രൈവ് നടത്തുന്നത്.  കൂടുതൽ വിവരങ്ങൾക്ക്: 9744 5396 33,999 58 888 69 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *