May 8, 2024

സ്പ്ലാഷ് വയനാട് : മൗണ്ടയ്ൻ സൈക്ലിംഗ് നാളെ കൽപ്പറ്റ പുൽപ്പാറയിൽ

0
Cykaling Copy.jpgfinal 1.jpg
സ്പ്ലാഷ് വയനാട് : മൗണ്ടയ്ൻ സൈക്ലിംഗ് ബുധനാഴ്ച (നാളെ ) കൽപ്പറ്റ പുൽപ്പാറയിൽ.

കൽപ്പറ്റ: സ്പ്ലാഷ് വയനാട് മഴ മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ജില്ലാതല മൗണ്ടയ്ൻ സൈക്ലിംഗ് മത്സരം ബുധനാഴ്ച (ജൂലൈ 10) നടക്കും. വയനാട് ടൂറിസം ഓർഗനൈസേഷൻ ,വയനാട് ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ    കേരള ടൂറിസം ,വയനാട് ജില്ലാ ഭരണകൂടം ,വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന കായിക മത്സരങ്ങളുടെ ഭാഗമായാണ് മൗണ്ടയ്ൻ  സൈക്ലിംഗ് സംഘടിപ്പിച്ചിട്ടുള്ളത്.  കേരള സൈക്ലിംഗ് അസോസിയേഷൻ, വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ പ്രശസ്തരായ 35 ലധികം മൗണ്ട് യൻ സൈക്ലിംഗ് താരങ്ങൾ  പങ്കെടുക്കും. ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ട്രാക്ക് . സീനിയർ വിഭാഗത്തിൽ 12 ലാപും ജൂനിയർ വിഭാഗത്തിൽ 10 ലാപും സൈക്കിൾ ചവിട്ടണം. വിജയികളാകുന്നവർക്ക് ട്രോഫിയും 5000 ,3000, 1500 എന്നിങ്ങനെ ക്യാഷ് പ്രൈസും നൽകും.  കൽപ്പറ്റക്കടുത്ത്  പുൽപ്പാറയിൽ രാവിലെ 9. മണിക്ക് കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ  സനിത ജഗദീഷ് ഉദ്ഘാടനം ചെയ്യും.  സൗത്ത് വയനാട് ഡി.എഫ്. ഒ. പി. രഞ്ജിത്ത് കുമാർ  ഫ്ലാഗ് ഓഫ് ചെയ്യും . ഇന്ത്യ സൈക്ലിംഗ് ഫെഡറേഷൻ അഡീഷണൽ സെക്രട്ടറി ജനറൽ എസ്.എസ്. സുധീഷ് കുമാർ മുഖ്യാതിഥിയായിരിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *