April 25, 2024

വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചത് പ്രളയം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇരുട്ടടിയായെന്ന് എന്‍ .ഡി. അപ്പച്ചന്‍

0
കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി ചാര്‍ജും വര്‍ധിപ്പിച്ചത് പ്രളയം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇരുട്ടടിയായെന്ന് കേരളാ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റും കെ പി സി സി അംഗവുമായ എന്‍ ഡി അപ്പച്ചന്‍. ജില്ലാകമ്മിറ്റിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 6.8 ശതമാനമാണ് വര്‍ധനവെങ്കിലും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 11 ശതമാനം വര്‍ധനവുണ്ടാകും. യു ഡി എഫ് സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ യൂണിറ്റിന് 25 പൈസ കുറച്ച് കെ എസ് ഇ ബിയെ ലാഭത്തിലെത്തിച്ചപ്പോള്‍, എല്‍ ഡി എഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും കാരണം ബോര്‍ഡിനെ നഷ്ടത്തിലാക്കിയിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ 3500 കോടി രൂപയുടെ കുടിശികയുള്ളപ്പോള്‍ അത് പിരിച്ചെടുക്കാന്‍ ഒരു നടപടിയും സ്വീകരിക്കാതെ വൈ ദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേന്ദ്രസര്‍ക്കാരും സം സ്ഥാന സര്‍ക്കാരും ജനങ്ങളെ ദ്രോഹിക്കുവാന്‍ മത്സരിക്കുകയാണ്. വൈദ്യുതി ചാര്‍ജ്ജ് വര്‍ധന പിന്‍വലിച്ച് സാധാരണക്കാരുടെ അമിതഭാരം കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വൈദ്യുതി ബോര്‍ഡില്‍ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചും, പുതിയ നിയമനങ്ങള്‍ നടത്താതെയും, പ്രമോഷന്‍ തടഞ്ഞുവെച്ചും ജീവനക്കാരുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചും തൊഴിലാളി, ജന ദ്രോഹ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇടതുസര്‍ക്കാരിനെതിരെ സമരപരിപാടികളുമായി ഭരണാനുകൂല യൂണിയനുകളടക്കം എല്ലാ യൂണിയനുകളും രംഗത്തെത്തി കഴിഞ്ഞു. തൊഴിലാളി ദ്രോഹ നടപടികളില്‍ നിന്നും സര്‍ക്കാര്‍ ഉടന്‍ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എ എക്‌സ് ജോസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എം ജംഹര്‍, ടി കെ ബേബി പ്രശാന്ത്, എല്‍ദോ കെ ഫിലിപ്പ്, ജസ്ലിന്‍ കുര്യാക്കോസ്, പി ജി രമേശന്‍, ബോബിന്‍, സുബൈര്‍, ഇ ആര്‍ വിജയന്‍, മോഹന്‍ദാസ്, ജയേഷ് തുടങ്ങിയവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *