August 15, 2026

പാലക്കുറ്റ് പാലത്തിന്റെ ശോച്യാവസ്ഥ: കോണ്‍ഗ്രസ് വാഴനട്ട് പ്രതിഷേധിച്ചു

0
IMG-20190709-WA0336.jpg
By ന്യൂസ് വയനാട് ബ്യൂറോ

വാകേരി: കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന വാകേരി-സി സി റോഡിലെ പാലക്കുറ്റിപ്പാലത്തോട് ചേര്‍ന്ന ഭാഗം അപകടകരമാം വിധം തകര്‍ന്നിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വാഴ നട്ട് പ്രതിഷേധിച്ചു. ജീവന്‍ പണയം വെച്ചാണ് ഈ പാലത്തിലൂടെ കെ എസ് ആര്‍ ടി സി ബസുകളടക്കം നൂറ് കണക്കിന് വാഹനങ്ങള്‍ ദിനേന യാത്ര ചെയ്യുന്നത്. നിയമപരമായ മഞ്ഞറോഡ് സ്ഥാപിച്ചതല്ലാതെ മറ്റ് നടപടികളൊന്നും സ്വീകരിക്കാന്‍ തയ്യാറാകാത്ത പൂതാടി ഗ്രാമപഞ്ചായത്ത് അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മണ്ഡലം പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യന്‍, സുരേഷ് കൊടൂര്‍, ഉണ്ണികൃഷ്ണന്‍ പി സി, രാഘവന്‍ കല്ലൂര്‍, വിശ്വാമിത്രന്‍ വാകേരി, പി എസ് ജനാര്‍ദ്ദനന്‍, പി സി അഹമ്മദ്, പൈനാല്‍ സിജോ, ബിജു ചന്ദ്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *