May 30, 2026

രൂക്ഷമായ വന്യമൃഗശല്യം, തരിയോട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ

തരിയോട്: അടിക്കടി രൂക്ഷമായി വരുന്ന വന്യമൃഗശല്യത്തിന് ഫോറസ്റ്റ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് തരിയോട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ജനവാസകേന്ദ്രങ്ങളില്‍ വന്യമൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തി പൊതുജനങ്ങളുടെ ജീവനും, സ്വത്തിനും ഭീഷണിയായി നില്‍ക്കുമ്പോഴും ഉത്തരവാദിത്വപ്പെട്ട അധികൃതര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇതിന് മുമ്പ് കാട്ടാനയുടെ ആക്രമണത്തില്‍ നാട്ടുകാര്‍ക്ക് പറ്റിയിട്ടും വേണ്ട കാര്യത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ നിസംഗത പാലിക്കുകയാണ്. വന്യമൃഗ ശല്യം നേരിടുന്ന വനമേഖലയില്‍ പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് തരിയോട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് വി.ജി ഷിബു അറിയിച്ചു. പ്രസ്തുത യോഗത്തില്‍ സണ്ണി മുത്തങ്ങാപ്പറമ്പില്‍, അബ്രാഹം മാസ്റ്റര്‍, സജി പാറയില്‍, ഷീജ ആന്റണി, ജിന്‍സി സണ്ണി, ജിജോ പൊടിമറ്റം, കെ.ടി മുഹമ്മദ്, ജയിംസ് പുതുക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *