April 27, 2024

വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: കെ പി സി സി തെളിവെടുപ്പ് നടത്തി

0

കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതുമായി ബന്ധപ്പെട്ട് കെ പി സി സി തെളിവെടുപ്പ് നടത്തി. കെ സി ജോസഫ് എം എല്‍ എയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് തെളിവ് സഹിതം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍നടപടിയായാണ് കെ പി സി സി അന്വേഷണം ആരംഭിച്ചത്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കരട് വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന നിരവധി പേരെ അന്തിമവോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇത് സി പി എം ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കെ പി സി സി തെളിവെടുപ്പ് നടത്തിയത്. അര്‍ഹതയുള്ളവരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയത് ജനാധിപത്യ അവകാശങ്ങളുടെ ധ്വംസനമാണെന്ന് നേതാക്കള്‍ പറഞ്ഞു. നിരവധി പരാതികളാണ് ഇത് സംബന്ധിച്ച് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ക്രമക്കേട് സംബന്ധിച്ച് വ്യക്തമായ തെളിവ് സഹിതം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ കെ പി അനില്‍കുമാര്‍, സുമ ബാലകൃഷ്ണന്‍, കെ പി കുഞ്ഞിക്കണ്ണന്‍, പി എം സുരേഷ്ബാബു, ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, പി കെ ജയലക്ഷ്മി, പി പി ആലി, കെ കെ അബ്രഹാം, വി എ മജീദ്, എന്‍ കെ വര്‍ഗീസ്, കെ വി പോക്കര്‍ഹാജി, എം എ ജോസഫ്, ഒ വി അപ്പച്ചന്‍, മംഗലശ്ശേരി മാധവന്‍മാസ്റ്റര്‍, കെ എം ആലി, എം ജി ബിജു, ബിനുതോമസ്, പി കെ അബ്ദുറഹ്മാന്‍, ഡി പി രാജശേഖരന്‍, പി എം സുധാകരന്‍, എം എം രമേശന്‍മാസ്റ്റര്‍, ഒ ആര്‍ രഘു, എക്കണ്ടി മൊയ്തൂട്ടി, ഉലഹന്നാന്‍ നീറന്താനം, പി ഡി സജി, പി കെ കുഞ്ഞിമൊയ്തീന്‍, പി കെ അനില്‍കുമാര്‍, പോള്‍സണ്‍ കൂവയ്ക്കല്‍, പി വി ജോര്‍ജ്ജ്, മോയിന്‍ കടവന്‍, കെ ഇ വിനയന്‍, ചിന്നമ്മ ജോസ്, ജി വിജയമ്മ ടീച്ചര്‍, കെ ജെ പൈലി തുടങ്ങിയവര്‍ സംബന്ധിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *