April 27, 2024

ഗ്രാമീണ ഗ്രന്ഥാലയത്തിനായി വീട്ടില്‍ നിന്ന് പുസ്തകവുമായി വിദ്യാര്‍ത്ഥികള്‍

0

ഗ്രാമത്തില്‍ ഗ്രന്ഥാലയമൊരുക്കാന്‍ വീട്ടില്‍ നിന്ന് പുസ്തകങ്ങളുമായി വിദ്യാര്‍ത്ഥികള്‍. വൈത്തിരി ഗ്രാമപഞ്ചായത്തിലെ ചുണ്ടേലില്‍ ഗ്രന്ഥാലയം സജ്ജമാക്കാന്‍ ചുണ്ടേല്‍ ആര്‍.സി. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് രംഗത്തിറങ്ങിയിരിക്കുന്നത്.  ഗ്രാമീണ വായനശാലയ്ക്കായി എന്റെ വീട്ടില്‍ നിന്ന് ഒരു പുസ്തകം എന്ന പദ്ധതിക്ക് സ്‌കൂളില്‍ നടന്ന വായന പക്ഷാചരണം സമാപന സമ്മേളനത്തില്‍ തുടക്കമായി.  ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എം.ബാലഗോപാലന്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് പുസ്തകങ്ങള്‍ സ്വീകരിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.  വിദ്യാര്‍ത്ഥികളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി വായനശാല കെട്ടിടവും അലമാരകളും വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കുമെന്ന് പ്രസിഡന്റ് വി.ഉഷാകുമാരി പറഞ്ഞു.  ചുണ്ടേലില്‍ വായനശാല വേണമെന്ന ആഗ്രഹം വിദ്യാര്‍ത്ഥികള്‍ തന്നെയാണ് മുന്നോട്ടു വെച്ചതെന്ന് സ്‌കൂള്‍ പ്രധാനാധ്യാപിക സോഫി ജോര്‍ജ് പറഞ്ഞു. 
പി.എന്‍ പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി  സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്,  എസ്.എസ്.എ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെയാണ് ജില്ലയില്‍ വായന പക്ഷാചരണം സംഘടിപ്പിച്ചത്. സമാപന സമ്മേളനം   വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി .ഉദ്ഘാടനം ചെയ്തു.   എസ്.എസ്.എ. ജില്ലാ പ്രൊജക്ട് ഓഫീസര്‍ ജി.എന്‍.ബാബുരാജ് അധ്യക്ഷത വഹിച്ചു.  പ്രശസ്ത കഥാകൃത്തും പ്രഭാഷകനുമായ ഐസക് ഈപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രളയ ബാധിത സ്‌കൂളുകളായ അച്ചൂരാനം എല്‍.പി. സ്‌കൂളിനും എടയൂര്‍ക്കുന്ന് ഗവ.എല്‍.പി. സ്‌കൂളിനും മൈസൂര്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ നല്‍കുന്ന പുസ്തകങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി  ഡോ.പ്രസാദ് പ്രധാനാധ്യാപികമാരായ എസ്.ജയശ്രീ, പി.എം.വല്‍സല എന്നിവര്‍ക്ക് കൈമാറി.   ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖരന്‍, എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.ഒ. സജി,    തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവമ്പഴം എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌ക്കാരണവും അരങ്ങേറി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *