April 24, 2024

വൈദ്യുതി ചാര്‍ജ്ജ് വര്‍ധന: കോണ്‍ഗ്രസ് മൂന്ന് നിയോജകമണ്ഡലത്തിലും നാളെ മാര്‍ച്ചും ധര്‍ണയും നടത്തും

0

കല്‍പ്പറ്റ: വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവ് ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും കെ എസ് ഇ ബി ഓഫീസുകള്‍ക്ക് മുമ്പില്‍ മാര്‍ച്ചും ധര്‍ണയും നടത്താന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ ബോഡിയോഗം തീരുമാനിച്ചു. കൂടാതെ എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും പന്തംകൊളുത്തി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ വരുംദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനം. പിണറായി വിജയന്‍ അധികാരത്തിലേറിയതിന് ശേഷം നാളിതുവരെയായി സാധാരണക്കാരെ ദ്രോഹിക്കുന്ന നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. കാരുണ്യ ലോട്ടറി അട്ടിമറി, പ്രളയ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ സംഭവം എന്നിങ്ങനെ ജനദ്രോഹ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നുള്ള വാഗ്ദാനവും തട്ടിപ്പാണ്. ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളോ, ഫണ്ട് ലഭ്യതയോ ഉറപ്പാക്കാതെ കര്‍ഷകരെ വഞ്ചിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ച നടപടിയില്‍ ജില്ലാ ജനറല്‍ ബോഡിയോഗം ശക്തമായി പ്രതിഷേധിച്ചു. ജനറല്‍ബോഡിയോഗം കെ സി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ കെ പി അനില്‍കുമാര്‍, സുമ ബാലകൃഷ്ണന്‍, കെ പി കുഞ്ഞിക്കണ്ണന്‍, പി എം സുരേഷ്ബാബു, എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, പി കെ ജയലക്ഷ്മി, പി പി ആലി, കെ കെ അബ്രഹാം, വി എ മജീദ്, എന്‍ കെ വര്‍ഗീസ്, കെ വി പോക്കര്‍ഹാജി, എം എ ജോസഫ്, ഒ വി അപ്പച്ചന്‍, മംഗലശ്ശേരി മാധവന്‍മാസ്റ്റര്‍, കെ എം ആലി, എം ജി ബിജു, ബിനുതോമസ്, പി കെ അബ്ദുറഹ്മാന്‍, ഡി പി രാജശേഖരന്‍, പി എം സുധാകരന്‍, എം എം രമേശന്‍മാസ്റ്റര്‍, ഒ ആര്‍ രഘു, എക്കണ്ടി മൊയ്തൂട്ടി, ഉലഹന്നാന്‍ നീറന്താനം, പി ഡി സജി, പി കെ കുഞ്ഞിമൊയ്തീന്‍, പി കെ അനില്‍കുമാര്‍, പോള്‍സണ്‍ കൂവയ്ക്കല്‍, പി വി ജോര്‍ജ്ജ്, മോയിന്‍ കടവന്‍, കെ ഇ വിനയന്‍, ചിന്നമ്മ ജോസ്, ജി വിജയമ്മ ടീച്ചര്‍, കെ ജെ പൈലി തുടങ്ങിയവര്‍ സംബന്ധിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *