March 19, 2024

ബത്തേരിയിൽ ബൈക്കപകടത്തിൽ രണ്ട് പേർ മരിച്ചു.

0
Img 20190715 Wa0080.jpg
ബത്തേരി: ബത്തേരിയിൽ ബൈക്കപകടത്തിൽ രണ്ട് പേർ മരിച്ചു.
താളൂർ റോഡിൽ അമ്മായിപ്പാലത്തുവച്ച് ഇന്നലെ രാത്രി 10 മണിയോടെ ഉണ്ടായ വാഹനാപകടത്തിലാണ് ഇരുചക്രവാഹനം ഇടിച്ച് കാൽനടയാത്രക്കാരനും, ബൈക്ക് യാത്രികനും മരിച്ചത്. . എരുമാട് കൊച്ചു കുടിയിൽ അമൽ സ്റ്റീഫൻ (22), ആസ്സാം സ്വദേശി സാമ്പ്രിക്കൽ ഇസ് ലാം (26) എന്നിവരാണ് മരിച്ചത്. ബത്തേരിയിൽ നിന്നും എരുമാടിന് പോകുകയായിരുന്നു അമൽ സ്റ്റീഫൻ സഞ്ചരിച്ച ബൈക്ക്. റോഡ്  മുറിച്ച് കടക്കാൻ ശ്രമിക്കുന്ന സാബ്രിക്കൽ ഇസ് ലാമുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇസ്ലാം ബത്തേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്. . ഇരുവരെയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *