April 27, 2024

കൽപ്പറ്റയിൽ ഇന്ത്യൻ കോഫീ ഹൗസ് പ്രവർത്തനമാരംഭിക്കുന്നു: ഉദ്ഘാടനം നാളെ

0
Img 20190715 Wa0178.jpg
കൽപ്പറ്റ: സാധാരണക്കാരന്റെ ഭക്ഷണശാല എന്ന് പ്രശസ്തമായ 
ഇന്ത്യൻ കോഫി വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കൽപ്പറ്റയിൽ ഇന്ത്യൻ കോഫി ഹൗസ്  പ്രവർത്തനമാരംഭിക്കുന്നു. നാളെ  
രാവിലെ 11 ന്  കൽപ്പറ്റ എം എൽ എ . സി. കെ.ശശീന്ദ്രൻ  ഉദ്ഘാടനം നിർവഹിക്കും.  ചടങ്ങിൽ ഇന്ത്യൻ കോഫി ഹൗസ് സൊസൈറ്റി 
 പ്രസിഡണ്ട് . പി.വി.
ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.
പാലക്കാട്, മലപ്പുറം, കോഴിക്കോട് , വയനാട്, 
കാസർഗോഡ് എന്നീ  6 ജില്ലകളിലായി നിലവിൽ 27 ശാഖകൾ
പ്രവർത്തിച്ചുവരുന്നു.  സംഘത്തിന്റെ  2018-19 സാമ്പത്തിക വർഷത്തിലെ
വിറ്റ് വരവ് 70 കോടി രൂപയിലധികമാണ്
എ. കെ.ജി എന്ന തൊഴിലാളി നേതാവിന്റെ ഉപദേശ നിർദ്ദേശങ്ങളാടെ 
പ്രവർത്തനം ആരംഭിച്ച്  ജനഹൃദയങ്ങളിൽ ഇടം നേടിയ ഈ ജനകീയ പ്രസ്ഥാനം 
 പൂർണ്ണമായും തൊഴിലാളികളുടെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത് ' .ഇതിനോടകം     വിസ്മയകരമായ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്.
ഇന്ത്യയിലാകെ പടർന്ന് പന്തലിച്ച കോഫിഹൗസ് പ്രസ്ഥാനത്തിന്റെ
 ആസ്ഥാനമായി പ്രവർത്തിക്കുന്ന പഴയ മലബാർ മേഖലയിലെ
-5-ാമത് ശാഖ   ആദ്യമായാണ് കൽപ്പറ്റയിലാരംഭിക്കുന്നത്. . അടുത്ത വർഷത്തോടെ ജീവനക്കാരുടെ എണ്ണം ആയിരം ആകും. 
              ജീവനക്കാരുടെ ആത്മാർത്ഥമായ  പ്രവർത്തനവും, ത്യാഗ
സന്നതയും മുതലാക്കി കലർപ്പും , മായവുമില്ലാതെ പരമാവധി
മിതമായ വിലക്ക്' ഭക്ഷണം നൽകുന്നു എന്നതാണ് ഈ 
സംഘത്തിന്റെ പ്രവർത്തന വിജയസാക്ഷ്യം. ജീവനക്കാർക്ക് 
ആനുകൂല്യങ്ങളും സർക്കാർ നിയമത്തിന് വിധേയമായി യഥാവസരം
സംഘം നൽകിവരുന്നുണ്ട്.
മായവും കലർപ്പുമില്ലാത്ത ശുദ്ധമായ ഭക്ഷണം ആഗ്രഹിക്കുന്ന
എവർക്കും ഒരു ആശയകേന്ദ്രമാണ് കോഫീ ഹൗസുകൾ. കേരളത്തിലും
ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ കോഫി
ഹൗസുകൾ അതിന്റെ പ്രവർത്തന ശൈലിയിലൂടെ ജനപക്ഷത്തി
നിലയുറപ്പിച്ചിരിക്കുന്നു.
വെല്ലുവിളികളും പ്രതിസന്ധികളും നാൾക്കുനാൾ വർദ്ധിക്കുമ്പോഴും
അതിനെയെല്ലാം ജനപിന്തുണയോടെ അതിജീവിച്ച് കൊണ്ട് “ഇന്ത്യൻ
എല്ലാ വിഭാഗം ജനങ്ങളുടെയും പൂർണ്ണ പിന്തുണയും സഹകരണവും
കോഫിഹൗസ് എന്ന മഹാ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക്
ഗതകാലങ്ങളിൽ ലഭ്യമായിട്ടുണ്ട് എന്നതിൽ  അഭിമാനമുണ്ടന്ന് ഇവർ പറഞ്ഞു. 
സംഘത്തിന്റെ വളർച്ചക്കും, പുരോഗതിക്കുംവേണ്ടി സഹകരിച്ചുകൊണ്ടി
രിക്കുന്ന മുഴുവൻ ഗുണഭോക്താക്കളോടും, അദ്യുദയകാംക്ഷികളോടും, സഹകരികളോടും 
ഹ്യദയം നിറഞ്ഞ കൃതജ്ഞതയും  കടപ്പാടും ഭാരവാഹികൾ അറിയിച്ചു.
 പ്രവർത്തനങ്ങൾ പരിപൂർണ വിജയമാക്കുന്നതിന്, ഏവരുടെയും
നിർലോഭമായ സഹായ സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു .രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ്  പ്രവർത്തന സമയമെന്ന് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണൻ,സെക്രട്ടറി 
വി.കെ.ശശിധരൻ, ഡയറക്ടർമാരായ വി. മനോജ്, പി.കെ. മനോഹരൻ, 
പ്രശാന്ത് എന്നിവർ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *