March 19, 2024

അമ്പലവയലിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ ഭിന്നത: ഒരു വിഭാഗം കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു

0
Img 20190715 Wa0192.jpg
കൽപ്പറ്റ : 
അമ്പലവയലിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ ഭിന്നത. ഒരു വിഭാഗം 
 അംഗങ്ങൾ കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. .അഴിമതിക്കാരായ നിലവിലെ ഭാരവാഹികൾക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് കോഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 
 കഴിഞ്ഞ ഏപ്രിൽ മാസത്തിൽ യൂണിറ്റിൽ നടന്ന തിരഞ്ഞെടുപ്പ്
സംഘടനയുടെ ഭരണഘടനയ്ക്കും നിയമാവലിക്കും വിരുദ്ധമായിട്ടായി
രുന്നു നടത്തിയത്.അംഗക്കൾ  പ്രതിഷേധിച്ചിട്ടും നേതാക്കൾ
ചെവിക്കൊള്ളാൻ തയ്യാറായില്ല.
 സമയബന്ധിതമായി അംഗങ്ങൾക്ക് മെമ്പർഷിപ്പ് പുതുക്കി
നൽകുകയോ, തിരഞ്ഞെടുപ്പിന് മുമ്പായി പ്രസിദ്ധീകരിക്കേണ്ട 
ലിസ്റ്റ് പരസ്യപ്പെടുത്തുകയുണ്ടായില്ല. അംഗത്വ ലിസ്റ്റ് ആവശ്യപ്പെട്ട
അംഗങ്ങളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായി.
വർഷങ്ങളായി യുണിറ്റ് പ്രസിഡണ്ടായി തുടരുന്ന ജില്ലാ സെക്രട്ടറി.
കൂടിയായ  ഒ.വി. വർഗ്ഗീസ് സംഘടനയുടെ ഭരണഘടനയും
നിയമാവലിയും കാറ്റിൽ പറത്തി, തികച്ചും ഏകാധിപതിയായാണ്
പെരുമാറുന്നതെന്ന് ഇവർ പറഞ്ഞു. 
      സംഘടനയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പാതിവഴിയിലായ
കെട്ടിടത്തിന്റെ കണക്കുകളിൽ വൻ കൃത്രിമം  നടന്നിട്ടുണ്ട്. ഒന്നിനും
അനുമതി നേടിയിട്ടില്ല.
 സംഘടനയുടെ ഭരണഘടന ലംഘിച്ചുകൊണ്ട് അർഹതയില്ലാത്ത
വർക്ക് അംഗത്വം നൽകുകയും, അനർഹരെ ഭരണസമിതിയിൽ
ഉൾപ്പെടുത്തി, യുണിറ്റിലെ യഥാർത്ഥ വ്യാപരികളെ വഞ്ചിക്കുകയും
ചെയ്യുന്നു.
 പസിഡണ്ടിന്റെ തെറ്റായ പ്രവർത്തനങ്ങൾ, ചൂണ്ടിക്കാണിക്കുന്നവരെ , ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി സംഘടനയിൽ നിന്നും
പുറത്താക്കുകയും, സമുഹ മധ്യത്തിൽ അവഹേളിക്കുകയും ചെയ്യുകയാണ്. 
  സംഘടന നടത്തുന്ന പരസ്പര സഹായ നിധിയിൽ 
തിരിമറി നടത്തി, അംഗങ്ങളിൽ നിന്നും അധികതുക വാങ്ങി ,
   സംഘടനയുടെ സാമ്പത്തിക ഇടപാടുകൾക്ക് 
 സുതാര്യതയോ ഇല്ല.
അതിൽ അവഹേളിക്കുകയും ചെയ്യുന്നു.തെളിവ് സഹിതം ചൂണ്ടിക്കാണിച്ചിട്ടും തിരുത്താൻ 
 തിരുത്താൻ തയ്യാറാവുന്നില്ല. 
ഇടപാടുകൾക്ക് കൃത്യമായ അക്കൗണ്ടു
  സംഘടനയുടെ കീഴിൽ രൂപീകരിച്ച വ്യാപാരിശ്രീ ചിറ്റ്സ് എന്ന
കമ്പനിയുടെ കണക്കിലും വ്യാപകമായ അഴിമതി നടന്നിട്ടുണ്ട്.
കമ്പനിയുടെ ചെയർമാൻ കൂടിയായ, യുണിറ്റ് പ്രസിഡണ്ട് കമ്പനി
യുടെ കണക്കുകളിൽ വൻ തിരിമറി നടത്തിയിട്ടുണ്ട്. ഡയറക്ടർ
ബോർഡിലോ, ജനറൽ ബോഡിയിലോ കണക്കുകൾ അവതരിപ്പി
ക്കാറില്ല. കണക്കുകൾ ഡയറക്ടർ ബോർഡിൽ അവതരിപ്പിക്കാൻ
ആവശ്യപ്പെടുമ്പോൾ അവ രഹസ്യ സ്വഭാവമുള്ളതാകയാൽ യതാർത്ഥ
കണക്കുകൾ നൽകാൻ കഴിയില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.
ഇതിൽ ദുരൂഹതയുണ്ട്, ഒരു കമ്പനിയുടെ കണക്കുകൾ ആർ.ഒ.സി.
(റെജിസ്റ്റാർ ഓഫ് കമ്പനീസ്) യ്ക്കും, ഐ.റ്റി ഡിപ്പാർട്ടുമെന്റിനും
നൽകുന്നതല്ലേ. അതിലെന്തിനാണ് രഹസ്യ സ്വഭാവം? ഇക്കാര്യത്തിൽ.
സർക്കാർ ഏജൻസികൾ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം.
 യുണിറ്റ് പ്രസിഡണ്ടും തന്റെ സ്വന്തക്കാരും നടത്തിയിട്ടുള്ള വിദേശ
യാത്രകളുടെ വിശദ വിവരങ്ങൾ അന്വേഷിക്കണം. ഇതിന് ചിലവായ
ലക്ഷകണക്കിന് രൂപയുടെ ഉറവിടം അന്വേഷിക്കണം. കമ്പനിയുടെ
പണമാണെന്നാണ് പറയുന്നത്. ഇത് കമ്പനിയുടെ കണക്കിൽ കാണു
ന്നില്ല.
   ഇക്കാര്യങ്ങൾ, യൂണിറ്റിലെ അംഗങ്ങൾ, പലതവണ മേൽകമ്മിറ്റിയുടെ
ശ്രദ്ധയിൽ പെടുത്തിയിട്ടും ഇതുവരെ യാതൊരു നടപടികളും ഉണ്ടാ
യിട്ടില്ല. ഇങ്ങനെയുള്ള വ്യക്തികൾ ഇനിയും അധികാരത്തിൽ
തുടരുന്നത് സംഘടനയുടെ സൽപ്പേരിനും, സമൂഹത്തിനും ഭീഷണി 
നാണെന്ന് തങ്ങൾ കരുതുന്നതായി ഇവർ പറഞ്ഞു. . ആയതിനാൽ ഇക്കാര്യത്തിൽ
അധികാരികളുടെ ഭാഗത്ത് നിന്നും സത്വര നടപടി ഉണ്ടാവണം. കൂടുതൽ ശക്തമായ സമര പരിപാടികളുമായി
മുന്നോട്ട് പോകാനാണ്  തീരുമാനമെന്ന് .
കോർഡിനേഷൻ കമ്മിറ്റി
ചെയർമാൻ അനീഷ് ബി നായർ പറഞ്ഞു.എൻ. ഡി. രവീന്ദ്രൻ ,കെ .പി . മുഹമ്മദാലി, പി.എസ്.വിജയൻ, കെ.വി. ബാബുരാജ്, പ്രദീപ് എടക്കൽ, നാസർ മിക്കി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. . 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *