May 4, 2024

സമര്‍പ്പിത ജീവിതത്തിന് സ്നേഹാദരം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

0
Img 20190715 Wa0078.jpg


കല്‍പ്പറ്റ: വയനാട് ജില്ലയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ അനാഥ സംരക്ഷണ മേഖലകളില്‍ പതിറ്റാണ്ടുകളായി സ്തുത്യര്‍ഹ സേവനം സമര്‍പ്പിച്ചു വരുന്ന എം എ മുഹമ്മദ് ജമാലിന്, ഖാഇദേ മില്ലത്ത് ഫൗണ്ടേഷന്‍ അദ്ദേഹത്തിന്‍റെ മാതൃകാ ജീവിതത്തെ ആദരിക്കുന്നു. ആഗസ്റ്റ് അവസാന വാരം നടക്കുന്ന പരിപാടിുടെ ഭാഗമായി കല്‍പ്പറ്റയില്‍ സ്വാഗത സംഘം ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ ഉദ്ഘാടനം ചെയ്തു. അഡ്വ എം സി എം ജമാല്‍ അദ്ധ്യക്ഷത വഹിച്ചു. 

രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഭാഗമായി കല്‍പ്പറ്റയില്‍ പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിഷയങ്ങളെ അധികരിച്ചു കൊണ്ടുള്ള സെമിനാറുകള്‍, ഡോക്യുമെന്‍ററി പ്രദര്‍ശനം, പുസ്തക പ്രകാശനം, കലാ സാംസ്കാരിക സംഗമം തുടങ്ങിയവ നടക്കും. ഐക്യരാഷ്ട്ര സഭാ മുന്‍ അണ്ടര്‍ സെക്രട്ടറിയും എംപിയുമായ ഡോ. ശശി തരൂര്‍ മുഖ്യാതിഥിയാവുന്ന പരിപാടിയില്‍ ഒട്ടേറെ പ്രമുഖരും സംബന്ധിക്കും. പരിപാടിയില്‍ കെ എം ഷബീര്‍ അഹമ്മദ്, കെ എ മുജീബ്, കെ കെ ഹനീഫ, കാട്ടി ഗഫൂര്‍, എ കെ റഫീഖ്, വി എം അബൂബക്കര്‍, ഷമീം പാറക്കണ്ടി, സി ടി ഹുനൈസ്, പി പി ഷൈജല്‍, അസീസ് അമ്പിലേരി, അബ്ദു മാസ്റ്റര്‍, ഉവൈസ് എടവെട്ടന്‍, ജാഫര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. യഹ്യാഖാന്‍ തലക്കല്‍ സ്വാഗതവും മുജീബ് കെയംതൊടി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *