May 5, 2024

ഇടതു സർക്കാരിന്റെ കാലത്തെ മുഴുവൻ പി.എസ്.സി.ലിസ്റ്റുകളെപ്പറ്റിയും അന്വേഷണം വേണം: പി.കെ.ജയലക്ഷ്മി

0
ഇടതു സർക്കാരിന്റെ കാലത്തെ മുഴുവൻ പി.എസ്.സി.ലിസ്റ്റുകളെപ്പറ്റിയും അന്വേഷണം വേണം: പി.കെ.ജയലക്ഷ്മി.

കൽപ്പറ്റ: ഇടതു സർക്കാരിന്റെ കാലത്തെ മുഴുവൻ പി.എസ്.സി.ലിസ്റ്റുകളെപ്പറ്റിയും അന്വേഷണം വേണമെന്ന്  എ.ഐ.സി.സി അംഗം  പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു. അനർഹരായ അനേകം സംഘടനാ നേതാക്കൾ പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ടന്ന മാധ്യമ വാർത്തകൾ തൊഴിലന്വേഷകരായ ലക്ഷോപലക്ഷം  യുവജനങ്ങളെ ആശങ്കയിലാഴ്ത്തുന്നതാണ്.    പി.എസ്.സി.യിലെ ജീവനക്കാരുടെയോ ഭരണ സമിതിയുടെയോ അറിവില്ലാതെ ലിസ്റ്റിൽ തിരിമറി നടക്കില്ല.  ഇതിനകം പോലീസിൽ അടക്കം ക്രിമിനൽ കേസുകളിൽ പ്രതികളായവർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും  അന്വേഷിക്കണം. ഉണ്ടങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കണം.   കൂടുതൽ നിയമനങ്ങൾ നടന്ന തസ്തികകളിലെ തട്ടിപ്പ് വെളിച്ചെത്ത് കൊണ്ടുവരാൻ സർക്കാരിന് ബാധ്യതയുണ്ട്.   കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ മാതൃകാപരമായി നടപടിയെടുക്കണമെന്നും ജയലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *