ചുരത്തിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് ഒരാൾക്ക് പരിക്ക്
താമരശ്ശേരി: ചുരം രണ്ടാം വളവിന് സമീപം സ്കൂട്ടറിൽ ലോറിയിടിച്ച് കാന്തപുരം സ്വദേശി കൊല്ലോന്നുമ്മൽ നാസറിന് പരിക്കേറ്റു. ഇദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വയനാട് ഭാഗത്ത് നിന്നും വരികയായിരുന്ന തമിഴ്നാട് റജിസ്റ്ററേഷൻ ലോറി ചുരം കയറുകയായിരുന്ന നാസർ ഓടിച്ച ആക്ടിവ സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. ഞായറാഴ്ച വൈകുനേരം 4.30 ഓടെയായിരുന്നു അപകടം.





Leave a Reply