വെള്ളമുണ്ട കെ. എസ്. ഇ. ബി. ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
എൽ. ഡി.എഫ്.സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ യൂ. ഡി. എഫ്. വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി വെള്ളമുണ്ട കെ. എസ്. ഇ. ബി. ഓഫീസിലേക്കു മാർച്ചും, ധർണയും നടത്തി. ധർണ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് നിസാർഅഹമ്മദ് ഉൽഘടനം ചെയ്തു. വി. വി. ബാലൻ അധ്യക്ഷം വഹിച്ചു. പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി പി. കെ. അമീൻ സ്വാഗതം പറഞ്ഞു. കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് മംഗലശ്ശേരി മാധവൻ മാസ്റ്റർ, സി അബ്ദുൽഅഷ്റഫ്, ഗ്രാമപഞ്ചായത് പ്രസിഡന്റ് പി. തങ്കമണി, അന്ദ്രൂസ് തുടങ്ങിയവർ സംസാരിച്ചു. പി. സി. ഇബ്രാഹിം ഹാജി, ഉസ്മാൻ പള്ളിയാൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കേളോതുസലിം, കാഞ്ഞായി ഇബ്രാഹിം, സിദ്ദീഖ്, അമ്മദ്‌ഹാജി, മോയി വാരാമ്പറ്റ, കെ. സി. കുഞ്ഞ ബ്‌ദുല്ല ഹാജി, എം. സി. ഇബ്രാഹിം, ഹാഷിം തങ്ങൾ, അമ്മദ് കൊടുവേരി, കെ. കെ. സി. മൈമൂന, കമറൂലൈല തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply