March 19, 2024

വയനാട് എസ്.പി. കറുപ്പസ്വാമിയും സംഘവും ബാഡ്ജ് ഓഫ് ഹോണർ ബഹുമതി സ്വീകരിച്ചു.

0
Fb Img 1563335766787.jpg
മാനന്തവാടി: പ്രമാദമായ കണ്ടത്തുവയൽ ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് നേതൃത്വം നൽകിയ വയനാട് എസ്.പി.യും സംഘവും പോലിസ് സേനയുടെ അംഗീകാരമായ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം സ്വീകരിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ  കേരള പോലീസ് മേധാവി ലോക് നാഥ് ബെഹ്റയാണ് പുരസ്കാരം സമർപ്പിച്ചത്. .  വയനാട് ജില്ലാ പോലീസ് ചീഫ്  കറുപ്പ് സ്വാമി ,അന്വേഷണ തലവൻ മുൻ  മാനന്തവാടി  ഡി.വൈ.എസ്.പി. കെ എം ദേവസ്യ ,എസ് ഐ എൻ .ജെ മാത്യു , എ .എസ് .ഐ ഇ .കെ .  അബൂബക്കർ , സീനിയർ സിവിൽ പോലീസ് ഓഫീസർ എ.  നൗഷാദ് എന്നിവർക്കാണ് ഇപ്പോൾ ഡി.ജി.പി. യുടെ പ്രത്യേക ബഹുമതി ലഭിച്ചത്.  . 

  പ്രമാദമായ വെള്ളമുണ്ട പൂരിഞ്ഞി ഇരട്ട കൊലകേസിൽ തുമ്പുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ പ്രത്യേക ബഹുമതി ലഭിച്ചതിൽ നാട്ടുകാരും ഏറെ സന്തോഷത്തിലാണ്.  . തീർച്ചയായും അവർ അത് അർഹിക്കുന്നു. ഈ കേസിലെ പ്രതിയെ പിടികൂടിയ  അന്ന് തന്നെ ഈ ഉദ്യോഗസ്ഥന്മാർക്ക് ഗുഡ് സർവ്വീസ് എൻട്രി നൽകണമെന്ന് ആവശ്യം ഉയർന്നിരുന്നു. . ഒരു തെളിവും അവശേഷിപ്പിക്കാതെ തികഞ്ഞ പ്രഫഷണൽ രീതിയിൽ  നടത്തിയ ഈ കൊലപാതകത്തിൽ വളരെ സമർത്ഥമായാണ് പോലീസ് പ്രതിയിലേക്ക് എത്തിചേർന്നത് . പ്രതിയുടെതെന്ന് സംശയിക്കാവുന്ന ഒരു തെളിവ് മാത്രമാണ് അവിടെ അവശേഷിച്ചത് . അത് പ്രതിയുടെ കാൽപാദം പതിഞ്ഞ റെക്സിൻ ഷീറ്റായിരുന്നു . ഈ തെളിവിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രദേശത്തെ പ്രായ പൂർത്തിയായ എണ്ണൂറിലേറെ പേരുടെ കാൽ പാദത്തിന്റെ അടയാളം പരിശോധിച്ചു . രണ്ട് ലക്ഷത്തിലേറെ ഫോൺ കോളുകൾ പരിശോധിച്ചു . അന്ന് ഈ റൂട്ടിലൂടെ പോയ മുഴുവൻ വാഹനങ്ങളുടെയും യാത്രാ വിവരങ്ങൾ പരിശോധിച്ചു . താരതമ്യേന ഈ പ്രദേശത്ത് സി സി ടി വി ക്യാമറകൾ കുറവായിരുന്നു . എന്നിട്ടും ജില്ലയിലെ പ്രധാന ഭാഗങ്ങളിലെ 23 സി ഡി ടിവി ക്യാമറ ഫൂട്ടേജുകൾ പോലീസ് അരിച്ച് പെറുക്കി .മുൻപ് സമാനമായ കൊലപാതക കേസുകളിൽ പെട്ടവരും എൻ ടി പി സി കേസുകളിൽ പെട്ടവരും ,കളവ് കേസിൽ പെട്ടവരും പിടിച്ച് പറി മയക്ക് മരുന്ന് കേസുകളിൽ പെട്ടവരുമായ ഈ നാട്ടിലും അന്യ ജില്ലകളിലും അന്യ സംസ്ഥാനങ്ങളിലുമുള്ള എണ്ണൂറിലേറെ പേരെ ചോദ്യം ചെയ്തു . അതിൽ പെട്ട ഒരാളായിരുന്നു ഇപ്പോൾ പിടിയിലായ വിശ്വനാഥനും . വിശ്വനാഥനെ ആദ്യം പോലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു . പക്ഷേ അയാൾ പോലീസിന്റെ നിരീക്ഷണ വലയത്തിൽ തന്നെയായിരുന്നു . കൊല ചെയ്യപ്പെട്ട ഫാത്തിമയുടെ മൊബെൽ ഫോൺ വിശ്വനാഥന്റെ കൈവശം തന്നെ ഉണ്ടായിരുന്നു. . പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതോടെ വിശ്വ നാഥന്റെ ആത്മ വിശ്വാസം വർദ്ധിച്ചു . അതോടെ പിടിക്കപെടില്ലെന്ന വിശ്വാസത്തിൽ ഫാത്തിമയുടെ ഫോണിൽ തന്റെ ഭാര്യയുടെ സിം കാർഡ് ഇട്ട് ഉപയോഗിക്കാൻ തുടങ്ങി . ഈ ഫോണാണ് പ്രതിയായ വിശ്വനാഥനിലേക്ക് പോലീസിനെ എത്തിച്ചത് . ഇതിനിടെ സാമ്പത്തിക ഇടപാടുകളും പോലീസ് സസൂക്ഷമം നിരീക്ഷിച്ചിരുന്നു. അങ്ങനെയാണ് തൊട്ടിൽ പാലം സ്വദേശി വിശ്വനാഥൻ വലയിലാവുന്നത് .
          പോലീസിനെ സംബന്ധിച്ചിടത്തോളം ഈ കേസ് വളരെ തലവേദന പിടിച്ചതായിരുന്നു. .കൊലപാതകത്തെ തുടർന്ന പരന്ന അഭ്യൂഹങ്ങളും രാഷ്ട്രീയ വിവാദങ്ങളും പോലീസിനെ സമ്മർദ്ദത്തിലാക്കി . ഹർത്താൽ ഉൾപ്പെടെയുള്ള സമര പരിപാടികളുമായി രാഷട്രീയ പാർട്ടികളും രംഗത്ത് വന്നു. ഉമർ പ്രതിനിധാനം ചെയ്യുന്ന മത സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് കേസുമായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിച്ചു . അവസാനം സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമരം പ്രഖ്യാപിക്കുന്ന ദിവസമാണ് പോലീസ് പ്രതിയെ ജനത്തിന് മുന്നിലെത്തിക്കുന്നത് . ഉദ്യോഗസ്ഥർ രാപകൽ വ്യത്യാസമില്ലാതെ ഊണും ഉറക്കവുമില്ലാതെയാണ് മാനന്തവാടി DyടP ദേവസ്യ സാറിന്റെ നേതൃത്വത്തിൽ കേസന്വേഷിച്ചത് . 28 അംഗങ്ങളടങ്ങി പ്രത്യേക അന്വേഷണ സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരും വളരെ സമർത്ഥരായിരുന്നു. . മുൻപ് നടന്ന പല കൊലപാതക കേസുകളിലും തുമ്പുണ്ടാക്കിയ ഉദ്യോഗസ്ഥർ തന്നെയാണ് ഈ സംഘത്തിലുമുണ്ടായിരുന്നത് .അന്വേഷണ സംഘത്തിലെ മുഴുവൻ അംഗങ്ങളും ബഹുമതി അർഹിക്കുന്നു. കാരണം എല്ലാവരും കൈ മെയ് മറന്നാണ് ഈ ദൗത്യത്തിൽ പങ്കാളികളായത് .അന്വേഷണ സംഘ തലവനായ ഡി.വൈ.എസ്.പി. മുൻപ് സൂചിപ്പിച്ചത് പോലെ ഈ കേസിന്റെ വിജയം ഏതെങ്കിലും ഒരു പോലീസ് ഓഫീസറുടെ മാത്രം വിജയമായി കാണാൻ സാധിക്കില്ല . മറിച്ച് ശക്തമായ ഒരു നെറ്റ് വർക്കിന്റെ ചിട്ടയായ പരിശ്രമത്തിന്റെ വിജയമാണ് . 'അത് കൊണ്ട് തന്നെ അന്വേഷണ  സംഘത്തിലെ എല്ലാ അംഗങ്ങളും ബഹുമതി അർഹിക്കുന്നു . പ്രത്യേകിച്ച് സൈബർ സെല്ലിന്റെ സംഭാവനയാണ് ഏറെ പ്രശംസനീയം . ഈ കേസിലെ നിർണായക തെളിവായ ഫാത്തിമയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതാണ് കേസിൽ ഏറെ വഴി ത്തിരിവായത് . കൊലപാതക ശേഷം ഫാത്തിമയുടെ മൊബൈൽ ഫോൺ പ്രതി കൈ കലാക്കി എന്ന് ഒരു ദിനപത്രത്തിൽ വാർത്ത വന്നതോടെ പ്രതി ഫോൺ സ്വീച്ച് ഓഫ് ചെയ്യകയായിരുന്നു . ഇത് അന്വേഷണത്തെ സാരമായി ബാധിച്ച .ഈ ഫോൺ കണ്ടെത്തുക എന്നത് ഏറെ ശ്രമകരമായ ദൗത്യമായിരുന്നു .ലൊക്കേഷൻ കണ്ടെത്തി ദിവസങ്ങളോളം അവിടെ തങ്ങിയാണ് പ്രതിയെ കണ്ടെത്തിയത് .  സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും കഠിനമായി ജോലി എടുത്തിട്ടുണ്ട് .  ,വയനാട് ജില്ലയിലെ തെളിയിക്കപ്പെടാതെ പോയ മറ്റു കൊലപാതക കേസുകൾ പോലെ ഈ കേസും തമസ്ക്കരിക്കപ്പെടാതിരിക്കാൻ മാധ്യമങ്ങളും  സോഷ്യൽ മീഡിയയും  സജീവമായ ഇടപെടലുകൾ നടത്തിയിരുന്നു.  
            വിവരശേഖരണം :  അസീസ് തേററമല

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *