April 25, 2024

സബ് കലക്ടറുമായി കെട്ടിട ഉടമകള്‍ ചര്‍ച്ച നടത്തി

0
Img 20190716 Wa0283.jpg
മാനന്തവാടി:ആള്‍ കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ ഭാരവാഹികള്‍ സബ്കലക്ടര്‍ എന്‍.എസ്.കെ ഉമേഷുമായി റവന്യൂ,പഞ്ചായത്ത് ടാക്‌സ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.പഴയ കെട്ടിടങ്ങളില്‍ എക്സ്റ്റന്‍ഷന്‍ നടത്തി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ പഴയ കെട്ടിടങ്ങള്‍ അടക്കം വീണ്ടും അളവില്‍ പെടുത്തി കൊണ്ട് റവന്യൂ ടാക്‌സ് ഈടാക്കുന്ന രീതിയെക്കുറിച്ച് സബ് കലക്ടറുമായി സംസാരിച്ചു.ഈ വിഷയം നാളത്തെ റവന്യൂ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അവതരിപ്പിക്കാമെന്നും  മാസത്തിൽ ഒരു ഹിയറിങ്ങിന്റെ ആവശ്യം അറിയിച്ചപ്പോൾ പരിഗണിക്കാമെന്നും സബ്കലക്ടര്‍  ഉറപ്പുനല്‍കിയതായി ഭാരവാഹികൾ  പറഞ്ഞു.
ജില്ലാ ഭാരവാഹികളായ  അബ്ബാസ് ഹാജി, അലി ബ്രാന്‍, അഡ്വ.ജസ്റ്റസ് പൗലോസ്, നിരണ്‍ വി, ടി സി ജോസഫ് എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *