March 29, 2024

ചാരിറ്റി പ്രവർത്തനം ജീവിതമാർഗ്ഗമാക്കിയവരെ കർശനമായി നിയന്ത്രിക്കണം.: പാലിയേറ്റീവ് വളണ്ടിയേഴ്സ് കോഡിനേഷൻ

0
.
കല്പറ്റ:  ചാരിറ്റി പ്രവർത്തനത്തിന്റെ പേരിൽ പൊതുജനങ്ങളിൽ നിന്നും  ഭീമമായ തുക പല രീതിയിൽ പിരിച്ചെടുക്കുകയും തുച്ചമായ' സംഖ്യ ആർക്കെങ്കിലും കൊടുക്കുന്ന ഫോട്ടോകളും വീഡിയോകളിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പ്രവണത ജില്ലയിൽ വർദ്ധിച്ചുവരികയാണ്. റജിസ്റ്റർ ചെയ്ത സംഘടകളുടെ പേരിലും അല്ലാതെയും വ്യക്തിപരമായും പലരും ഇതൊരു തൊഴിലായി സ്വീകരിച്ച് സമൂഹത്തെ വലിയ തോതിൽ കബളിപ്പിച്ചു വരുന്നതായി പല ഭാഗങ്ങളിൽ നിന്നും ആക്ഷേപങ്ങൾ വന്നുകൊണ്ടിരിക്കുന്നു.. ഇവർക്ക് വ്യക്തമായ കണക്കുകളോ മറ്റോ സമൂഹത്തിനെ ബോദ്ധ്യപ്പെടുത്താൻ സാധിക്കുന്നില്ല. ഈ കാര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കർശനമായ നിയന്ത്രണം അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടിയിരിക്കുന്നുവെന്നും ഗവ. പാലിയേറ്റീവ് വളണ്ടിയഴേസ് ജില്ലാ കോഡിനേഷൻ കമ്മറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്.അസൈനാർ പനമരം, ജ.സെക്രട്ടറി വേലായുധൻ വൈത്തിരി, വൈ. പ്രസിഡന്റ് ചിത്രകുമാർ, ട്രഷറർ മനോജ്, ജോ. സെക്രട്ടറി ഷെപ്പേർഡ് തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *