October 20, 2026

ബാഫഖി ഹോം ബലിപെരുന്നാൾ ക്യാമ്പയിൻ: സംഘാടക സമിതി രൂപീകരിച്ചു.

0
IMG-20190717-WA0249.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ഡബ്ല്യൂ.എം.ഒ.ബാഫഖി ഹോം ബലിപെരുന്നാൾ ക്യാമ്പയിൻ സംഘാടക സമിതി രൂപീകരിച്ചു.
രോഗികൾക്കും പരിചാരകർക്കും ഒരു വീട് എന്ന ആശയവുമായി വയനാട് ജില്ലാ ആസ്പത്രിക്ക്   സമീപം ഒരു വ്യാഴവട്ടക്കാലമായി പ്രവർത്തിക്കുന്ന ബാഫഖി ഹോം ക്യാമ്പയിൻ വൻ വിജയമാക്കുവാനും യോഗം തീരുമാനിച്ചു.
134 മഹല്ലുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ജൂലൈ 31 ന് (ബുധനാഴ്ച) രാവിലെ 10 മണിക്ക് ഡബ്ല്യു.എം.ഒ.ബാഫഖി ഹോമിൽ വെച്ച് വനിതാ സംഗമവും, വൈകുന്നേരം മൂന്ന് മണിക്ക് ഉലമാ സംഗമവും രാത്രി ഏഴ് മണിക്ക് വ്യാപാരി സംഗമവും  യുവസംഗമവും നടത്തും.
പടയൻ മുഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു.
ഡബ്ല്യു.എം.ഒ.ജോയിന്റ്   സെക്രട്ടറി മായൻ മണിമ, ഉദ്ഘാടനം ചെയ്തു. അണിയാരത്ത് മമ്മൂട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു.കെ.അഹമ്മദ് മാസ്റ്റർ, സി.അബ്ദുള്ള ഹാജി, 
എൻ.നിസാർ അഹമ്മദ്, പിലാക്കണ്ടി ഇബ്രാഹിം ഹാജി, വി.അസ്സൈനാർ ഹാജി,എം.കെ.ശിഹാബുദ്ധീൻ എന്നിവർ പ്രസംഗിച്ചു
ബലിപെരുന്നാൾ ക്യാമ്പയിൻസംഘാടക സമിതി ഭാരവാഹികളായി സി.അബ്ദുള്ള ഹാജി (ചെയർമാൻ) കുഞ്ഞിപ്പീടികമമ്മൂട്ടി ഹാജി, (കൺവീനർ) എം.കെ.ശിഹാബുദ്ധീൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *