May 8, 2024

ഐ എന്‍ ടി യു സി സെമിനാര്‍ നാളെ

0
 
കല്‍പ്പറ്റ: ഇന്ത്യന്‍ സാമ്പത്തിക വിപ്ലവത്തിന്റെ നാഴകക്കല്ലായി മാറിയ ബാങ്ക് ദേശസാത്ക്കരണത്തിന്റെ 50 ആണ്ട്  പൂര്‍ത്തിയാവുന്ന ജൂലൈ 19ന് ഉച്ചക്ക് രണ്ട് മണിക്ക് ഐ എന്‍ ടി യു സി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ബത്തേരി മിന്റ് ഫളവര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ബാങ്ക് ദേശവത്ക്കരണം ഇന്ത്യന്‍ സാമ്പത്തിക വിപ്ലവത്തിന്റെ നാഴികക്കല്ല് എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ നടത്തുന്നു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി അധ്യക്ഷനായിരിക്കും. കോണ്‍ഗ്രസ്, ഐ എന്‍ ടി യു സി സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *