October 22, 2026

ടിപ്പര്‍ തൊഴിലാളികള്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

0
336.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ടിപ്പര്‍ ലോറികളുടെ നാല് മണിക്കൂര്‍ സമയ നിരോധനം പിന്‍വലിക്കുക, അഴിമതിയും തൊഴിലാളി പീഡനവും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍(സി.ഐ.ടി.യു) മാര്‍ച്ച് നടത്തിയത്. ഇതിനിടെ സമരക്കാരില്‍ ഒരു വിഭാഗം റോഡിലേക്ക് ഇറങ്ങി നിന്നതിനെ തുടര്‍ന്ന് കളക്ടറേറ്റില്‍ മുന്നില്‍ ഗതാഗത തടസ്സം അനുഭവപ്പെടുകയായിരുന്നു. ബസ് ഉള്‍പ്പെടെയുളള യാത്രാവാഹനങ്ങളെ കടന്നു പോകാന്‍ അനുവദിക്കാത്തത് പോലീസ് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.  തുടര്‍ന്ന് പോലീസുമായി ഏറെ നേരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിന് ശേഷമാണ് വണ്ടികള്‍ കടന്നു പോകാന്‍ സമരക്കാര്‍ അനുവദിച്ചത്.  
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *