May 9, 2024

ജില്ലാ ആശുപത്രിയിലെ റേഡിയോഗ്രാഫറെ കൽപ്പറ്റയിലേക്ക് സ്ഥലം മാറ്റി.

0
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി എത്തുന്ന രോഗികളുടെ എണ്ണംഅനുദിനം ഉയരുന്നതിനിടയില്‍ നിലവിലുള്ള റേഡിയോഗ്രാഫര്‍മാരില്‍ ഒരാളെ സ്ഥലം മാറ്റി. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്കാണ് സ്ഥലം മാറ്റം.റേഡിയോഗ്രാഫറുടെ സ്ഥലംമാറ്റം ജില്ലാ ആശുപത്രിിയിലെ സി.ടി.സ്‌കാന്‍, എക്‌സെൈറ വിഭാഗത്തെ സാരമായി ബാാധിക്കുമെന്ന് പരാതി ഉയർന്നു. . സ്ഥലംം മാറ്റം ഇടത് അനുകൂല സംഘടനാ നേതാാവെന്ന നിലയില്‍ യാത്ര സൗകര്യത്തിനാണന്നാണ്  ആരോപണം.
      ദിവസം  24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് മാനന്തവാടി ജില്ലാ ആശുപത്രിയിലെ സി.ടി.സ്‌കാന്‍, എക്‌സ്‌റെ വിഭാഗങ്ങള്‍. അത് കൊണ്ട് തന്നെ അതിനനുസരിച്ചുള്ള റേഡിയോഗ്രാഫര്‍മാരും ജില്ലാ ആശുപത്രിയില്‍ വേണം.നിലവില്‍ മൂന്ന് പി.എസ്.സി. പോസ്റ്റ് ഉള്‍പ്പെടെ 12 റേഡിയോഗ്രാഫര്‍മാരാണ് ഇവിടെയുള്ളത്. ഇതില്‍ ഒരാളെയാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് സ്ഥലമാറ്റി ഉത്തരവായത്. പി.എസ്.സി.ക്ക് പുറമെ 7 എന്‍.എച്ച്.എം, 2 എച്ച്.എം.സി എന്നിങ്ങനെ 12 റേഡിയോഗ്രാഫര്‍മാരാണ് ജില്ലാ ആശുപത്രിയിലുള്ളത്.നിലവില്‍ മുന്നൂറിലധികം എക്‌സറെ, 25 ലധികം സി.ടി.സ്‌കാന്‍ എന്നിങ്ങനെ ദിവസേന ജില്ലാ ആശുപത്രിയില്‍ നിലവില്‍ എടുകേണ്ടി വരുന്നുണ്ട്. അത് കൊണ്ട് തന്നെ നിലവിലുള്ളതിലും സ്റ്റാഫ് ഉണ്ടെങ്കിലെ 24 മണിക്കൂര്‍ സി.ടി.സ്‌കാന്‍, എക്‌സറെ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയുള്ളു. അതിനിടെയാണ് നിലവിലുള്ളതില്‍ നിന്നും ഒരാളെ കല്‍പ്പറ്റയിലേക്ക് മാറ്റിയത്.സ്ഥലം മാറ്റം ഇടത് അനുകൂല സംഘടനാ നേതാവെന്ന നിലയില്‍ യാത്ര സൗകര്യത്തിന് വേണ്ടിയാണെന്നും ആരോപണമുണ്ട്.എന്നാല്‍ എന്‍.എച്ച്.എം. സ്റ്റാഫിലൊരാളെയാണ് മാറ്റിയതെന്നും കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഒരാളെ വെച്ച് കാര്യങ്ങള്‍ നടത്തി കൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജില്ലാ ആശുപത്രിയില്‍ നിന്നും ഒരാളെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയതെന്നും മറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും എന്‍.എച്ച്.എം.അധികൃതര്‍ അറിയിച്ചു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *