August 15, 2026

മടക്കി മലയിൽ തലനാരിഴക്ക് ഒഴിവായത് വൻ ദുരന്തം

0
IMG-20190721-WA0150.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മാനന്തവാടി – കൽപ്പറ്റ റോഡിൽ മരം വീണ് തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത് .ഞായറാഴ്ച ഉച്ചക്കാണ് 
 മടക്കിമലക്ക് സമീപം വെള്ളംപാടിയിൽ  റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് റോഡരികിലെ പന റോഡിലേക്ക് വീണത്. കാർ കടന്നുപോയി നിമിഷങ്ങൾക്കകമായിരുന്നു മരം റോഡിലേക്ക് വീണത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തെത്തുടർന്ന് ഒരു മണിക്കൂർ നേരം ഗതാഗതം തടസ്സപ്പെട്ടു. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മഴയും ശക്തമായ കാറ്റും വീശിയതോടെയാണ് മരം വീണത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *