April 25, 2024

സർഫാസി നിയമം പിൻവലിക്കണം: അഖിലേന്ത്യാകിസാൻ സഭ

0
Img 20190721 Wa0157.jpg
മാനന്തവാടി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സർഫാസി നിയമം കർഷകരെ ദ്രോഹിക്കുന്നതിന് വേണ്ടിയുള്ളതായതിനാൽ ഉടൻ പിൻവലിക്കണമെന്ന് അഖിലേന്ത്യ കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.വേണുഗോപാലൻനായർ ആവശ്യപ്പെട്ടു. മാനന്തവാടിയിൽ കിസാൻസഭ ജില്ലാ കർഷക സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു   അദ്ദേഹം. വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് നടപടി സ്വീകരികണമെന്നും നഷ്ടപരിഹാരം നൽകുന്നതിനുള്ള കാലതമാസം ഒഴിവാക്കണമെന്നും കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടികൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.അഡ്വ.കെ.ഗീർവർഗിസ് അധ്യക്ഷത വഹിച്ചു.തുളസിദാസമേനോൻ, സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു, ജോണി മറ്റത്തിലാനി, മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ, ടി.മണി, മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജൻ, എം.ജെ പോൾ,എ.എം ജോയി എന്നിവർ പ്രസംഗിച്ചു. കിസാൻസഭ ജില്ലാ സെക്രട്ടറി ഡോ.അമ്പി ചിറയിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വേലായുധൻ നായർ പതാകയുർത്തി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *