August 15, 2026

ഐ എന്‍ ടി യു സി ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ച് 29ന്

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും, അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ചുകൊണ്ടും ഐ എന്‍ ടി യു സി നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ജൂലൈ 29ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക്  കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ ഐ എന്‍ ടി യു സി കല്‍പ്പറ്റ റീജിയണല്‍ കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റ് പി പി ആലി യോഗം ഉദ്ഘാടനം ചെയ്തു. മോഹന്‍ദാസ് കോട്ടക്കൊല്ലി അധ്യക്ഷനായിരുന്നു. എന്‍ വേണുഗോപാല്‍, ഗിരീഷ് കല്‍പ്പറ്റ, പി എം ജോസ്, കെ കെ രാജേന്ദ്രന്‍, നാസര്‍ വൈത്തിരി, ഏലിയാമ്മ മാത്തുക്കുട്ടി, അബൂബക്കര്‍ കെ, കെ എം സുധാദേവി, ബാബു പിണ്ടിപ്പുഴ, കുട്ടിഹസന്‍ തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *