May 17, 2024

കർക്കിടകത്തിൽ ഇലപ്പെരുമയുമായി പത്തിലചന്തയ്ക്ക് തുടക്കമായി

0
Thumbnail Mssrf 01.jpg

 

എം എസ് സ്വാമിനാഥൻഗവേഷണ നിലയവും വയനാട്ജില്ലാ ആദിവാസിവികസന പ്രവർത്തക സമിതിയും വയനാട് അഗ്രീമാർക്കറ്റിംങ്ങ് പ്രൊഡ്യൂസർ കമ്പനിയുംചേർന്ന് കുടുംബശ്രീ മിഷൻ വയനാടും ചേർന്ന് സംഘടിപ്പിക്കുന്ന പത്തില ചന്തയ്ക്ക് തുടക്കമായി. ജൂലൈ 27 വരെ നീണ്ടു നിൽക്കുന്ന ചന്ത കൽപ്പറ്റ കളക്ട്രേറ്റിന് മുന്നിലെ പാർക്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ  ബി. നസീമ നിർവ്വഹിച്ചു. ജില്ലാ കുടുംബശ്രീമിഷൻകോഡിനേറ്റർ സാജിത. പി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാൻന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എ ദേവകി, എന്നിവർ സന്നിഹിതരായിരുന്നു.

 

 

കർക്കിടകത്തിൽ ലഭ്യമായതും ഭക്ഷ്യയോഗ്യമായതു മായ ഇലക്കറികളുടെ പ്രദർശനവും വിൽപ്പനയും ജൂലൈ 27 വരെ തുടരും.വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർഷകർ കൃഷിചെയ്തതുംശേഖരിക്കുന്നതുമായ പച്ചിലകൾ പ്രദർശിപ്പിക്കുകയും വിൽപ്പനനടത്തുകയും ചെയ്യും.

 

 

 അതതു കാലാവസ്ഥകളിൽ പ്രദേശികമായി ലഭ്യമായതും  വൈവിധ്യമാര്‍ന്നതുമായ ഭക്ഷ്യവിഭവങ്ങളുടെ പ്രാധാന്യത്തെ സംബന്ധിച്ചു നടത്തിയ  സെമിനാർ ഡോ. ഷാഹിൽ ഇബ്രാഹിം നയിച്ചു.

എംസ് സ്വാമിനാഥൻഗവേഷണ നിലയം ഹെഡ് വി വി ശിവൻ, സയന്റിസ്റ്റ് സുമ റ്റിആർ, വാംപ് ചെയ്മാൻ ദിവാകരൻ. കെ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *