July 16, 2026

മുന്‍ഗണനാ റേഷന്‍കാര്‍ഡ്: അദാലത്ത് നടത്തും

0
By ന്യൂസ് വയനാട് ബ്യൂറോ

സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ച കാര്‍ഡുടമകള്‍ക്കായി പരാതി പരിഹാര അദാലത്തുകള്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ച കാര്‍ഡുടമകള്‍ റേഷന്‍ കാര്‍ഡ് സഹിതം അദാലത്തില്‍ നേരിട്ട് പങ്കെടുക്കണം. അപേക്ഷയോടൊപ്പം രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ രേഖകളുമായി ഹാജരാകണം.(പഞ്ചായത്ത് ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരാണെങ്കില്‍ ആയത് തെളിയിക്കുന്നതിനുള്ള പഞ്ചായത്ത് രേഖ, മാരകമായ അസുഖബാധിതര്‍ ആയത് തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്/ചികില്‍സാരേഖകള്‍, മുന്‍ഗണനാ കാര്‍ഡ് ലഭിക്കുന്നതിനുള്ള അര്‍ഹത തെളിയിക്കുന്ന മറ്റ് ബന്ധപെട്ട രേഖകള്‍) അദാലത്ത് തീയതി, സ്ഥലം,റേഷന്‍ കടകള്‍ യഥാക്രമം ജൂലൈ 27: പുല്‍പള്ളി ഗ്രമപഞ്ചായത്ത് ഹാള്‍ – 47 പാക്കം,  48 ഭൂദാനം, 49 ആനപ്പാറ, 50 പുല്‍പള്ളി, 51 പുല്‍പള്ളി, 52 പുല്‍പള്ളി, 53 എരിയപള്ളി, 54 ചെറ്റപാലം, 55 കാപ്പിസെറ്റ്, 64 ഷെഡ്, 94 ചേകാടി, 108 അമരക്കുനി, 84 താന്നിത്തെരുവ്.  ജൂലൈ 29:  ചീരാല്‍ സംസ്‌കാരിക നിലയം ചീരാല്‍ – 16 കല്ലുമുക്ക്,  17 18 ചീരാല്‍, 90 നമ്പ്യാര്‍കുന്ന്, 98 കൊഴുവണ, 66 മുണ്ടകൊല്ലി, 95 ഈസ്റ്റ്ചീരാല്‍, 121 താഴത്തൂര്‍, 104 ചെറുമാട്.  ജൂലൈ 30:  അമ്പലവയല്‍ പഞ്ചായത്ത്  കമ്മ്യൂണിറ്റി ഹാള്‍ – 23 ആനപ്പാറ, 24 അമ്പലവയല്‍, 25 അമ്പലവയല്‍ 26 മഞ്ഞപ്പാറ, 27 ആണ്ടൂര്‍, 28 തോമാട്ട്ചാല്‍, 29 നെല്ലാറചാല്‍, 30 കുമ്പളേരി, 31 കാരച്ചാല്‍, 62 കടല്‍മാട്  67 ഒഴലകൊല്ലി, 76 പെരുംപാടികുന്ന്, 81 ആയിരംകൊല്ലി, 89 പുറ്റാട്, 105 കുപ്പമുടി, 113 അമ്പലവയല്‍, 100 അടിവാരം.  
             ആദിവാസി വിഭാഗത്തില്‍പ്പെടുന്ന കാര്‍ഡുടമകള്‍ അദാലത്തില്‍ പങ്കെടുക്കേണ്ടതില്ല, ബാക്കി പഞ്ചായത്തുകളിലെ അദാലത്ത് തീയതി വിവരങ്ങള്‍ പിന്നീട് അറിയിക്കും.

 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *