June 23, 2026

നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു

0
Computer-lab-ulghadanam.jpg
By ന്യൂസ് വയനാട് ബ്യൂറോ

അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം മാനേജര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കറുകപ്പറമ്പില്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുള്‍ അസീസ് എം.കെ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകന്‍ കെ.എല്‍ തോമസ്, മുജീബ് പി.പി, മേരി ഗ്രേസ് കൊറിയ, ജോയ്‌സ് എ, അബ്ദുള്‍ റഹീം കെ.പി, ബിജു പി.ആര്‍, മില്‍ട്ടണ്‍ സ്വാമിദാസ്, സരിത മനോജ്, എന്നിവര്‍ പ്രസംഗിച്ചു. വിദ്യാലയം സപ്തതി ആഘോഷിച്ചതിന്റെ ഓര്‍മയ്ക്കായിട്ടാണ് കമ്പ്യൂട്ടര്‍ ലാബ് നവീകരിച്ചത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പി.ടി.എയും അധ്യാപകരും നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *