June 22, 2026

ഭർതൃവീട്ടിൽ വെച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: 
ഭർതൃവീട്ടിൽ വെച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു.

 പെരിക്കല്ലൂര്‍ പ്ലാന്തോട്ടത്തില്‍ സുനീഷിന്റെ ഭാര്യ നിഷിത (24)യാണ് മരിച്ചത്.  ഈ മാസം 19ന് ഉച്ചയ്ക്കാണ് ഭര്‍തൃ വീട്ടിൽ വെച്ച്  പൊള്ളലേറ്റ നിലയില്‍ നിഷിതയെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അന്ന് തന്നെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയും,ചികിത്സയിലിരിക്കെ അവിടെ വച്ച് ഇന്നലെ  പുലര്‍ച്ചെ മരിക്കുകയുമായിരുന്നു. പാലക്കാട് നെന്മാറ സ്വദേശിനിയായ നിഷിതയുടെ രണ്ടാം ഭര്‍ത്താവാണ് സുനീഷ്. നാല് മാസം മുമ്പ് വിവാഹിതയായ നിഷിത മൂന്ന് മാസം ഗര്‍ഭിണിയാണ്. കുറച്ച് ദിവസങ്ങളിലായി സുനീഷ് സ്ഥലത്തില്ലാത്തതിനാല്‍ സുനീഷിന്റെ മാതാവിനൊപ്പമായിരുന്നു നിഷിത താമസിച്ചുവന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *