വിവിധ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക് എന്നീ കോഴ്‌സുകളില്‍ കോഴിക്കോട് ഉപകേന്ദ്രത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്‌സുകള്‍ നടക്കുക. കോഴ്‌സിന് ചേരാനാഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഓഫീസില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് സി-ആപ്റ്റ്, റാം മോഹന്‍ റോഡ്, മലബാര്‍ ഗോള്‍ഡിന് സമീപം, കോഴിക്കോട് ഫോണ്‍ 0495 2723666, 0495 2356591.





Leave a Reply