ഭീതിയൊഴിയുന്നില്ല: മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കാട്ടാന കൂട്ടത്തെ തുരത്തി .
പനമരം: രാവിലെ മുതൽ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കാട്ടാന കൂട്ടത്തെ തുരത്തി .
പനമരം നെല്ലിയമ്പം പരിസരത്താണ് കാട്ടാനകളിറങ്ങിയിരിക്കുന്നത്. ആറാനകളാണ് വ്യാഴാഴ്ച രാവിലെ മുതൽ വയലിനോട് ചേർന്ന ഇല്ലിച്ചോട്ടിലും പരിസരത്തുമായി നിലയുറപ്പിച്ചിരുന്നത്.. വനപാലകർ സ്ഥലത്തെത്തി ആനകളെ തിരികെ തുരത്താനുള്ള നടപടികൾ ആരംഭിച്ചെങ്കിലും ആറെണ്ണം ഉണ്ടായിരുന്നതിനാൽ തുരത്തൽ ശ്രമകരമായി. ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ആനകളെ തുരത്തിയത്.
വനത്തിനോട് ചേർന്നുള്ള പ്രദേശമായതിനാൽ ഇവിടെ കാട്ടാന ശല്യം നിരന്തരം ബുദ്ധിമുട്ടുണ്ടാകുന്നതായി നാട്ടുകാർ പറഞ്ഞു. പലരുടേയും കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഫെൻസിംഗ്, ട്രഞ്ച് തുടങ്ങിയ പ്രതിരോധ മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും ഫലപ്രദമല്ല. ഭീതിയൊഴിയാതെ ഗ്രാമവാസികൾ ഇപ്പോഴും ആനപ്പേടിയിലാണ്.






Leave a Reply